Latest Updates

കായ്ക്കാത്ത മാവ് വീട്ടിലുണ്ടോ ? ഇത് ചെയ്താല്‍ നിറയെ കായ്ക്കും


നിരവധി ആള്‍ക്കാര്‍ പറയുന്ന കാര്യമാണ് വീട്ടിലെ മാവ് ഒത്തിരി വര്‍ഷങ്ങള്‍ ആയിട്ടും കായ്ക്കാതെ നില്‍ക്കുന്നു എന്ന്. പലരും കായ്ക്കാത്ത മാവ് വെട്ടി കളയാറുമുണ്ട്. ഇനി വെട്ടാന്‍ തീരുമാനിക്കുന്നതിന് മുന്പ് ഇതും കൂടെ ഒന്ന് പരീക്ഷിക്കു.

മോതിരവളയം അഥവാ അരഞ്ഞാണം ഇടല്‍.  ഇതാണ് പരിപാടി . പുതിയ കാര്യമൊന്നുമല്ല. നമ്മുടെ നാട്ടില്‍ പണ്ട് കാലം തൊട്ടു ചെയ്ത് വന്നിരുന്നതാണ്. ഒരുപാട് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ മോതിരവളയം ഇടുന്നത് കാണിക്കുന്നുണ്ട്. പക്ഷെ പലതും തെറ്റായ രീതിയില്‍ ആണെന്നു മാത്രം.

കൃത്യമായി വളയം ഇട്ടിലങ്കില്‍ മാവ് ഉണങ്ങിപോകും. ഇത് തെറ്റായി ചെയ്തു പരാജയപെട്ടവരും ഉണ്ടാവും. അതിന്റെ പ്രധാന കാരണം തൊലി ചെത്തി മാറ്റുനതിലെ അപാകതയാണ്. മാവിന്റെ തടിയില്‍ കത്തി കൊണ്ടാല്‍ മാവ് ഉണങ്ങി പോവും.

ഏകദേശം രണ്ടു സെന്റി മീറ്റര്‍ വീതിയില്‍ മാത്രം തൊലി മാറിയാല്‍ മതി. ചെത്തുമ്പോള്‍ തൊലി പൂര്‍ണമായും തടിയില്‍ നിന്ന് വേര്‍പെടാത്ത രീതിയില്‍ വേണം ചെയ്യുവാന്‍. പ്രധാനമായും പുറത്തുള്ള കരിംതൊലിയാണ് കളയേണ്ടത്‌ .ഉള്ളിലെ ചെറിയ ഒരു ലയര്‍ തൊലി തടിയില്‍ തന്നെ ഉണ്ടാവണം.

തൊലി മാറ്റിയിടത്തു മണ്ണ് കുഴച്ചു പുരട്ടി കൊടുക്കണം. അടുത്ത സീസണില്‍ ഉറപ്പായും മാവ് പൂത്ത് കായ്ക്കും. ഏതെങ്കിലും കാരണവശാല്‍ തൊലി ചെത്തിയിടത്തു ഉണങ്ങുന്നതു കണ്ടാല്‍ അവിടെ ബോര്‍ഡോ മിശ്രിതം പുരട്ടി കൊടുക്കണം.

മോതിരവളയം ഇടുന്ന രീതി വീഡിയോ ആയി കാണാം. പുതിയ കൃഷി അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/CFU5Py71MdK2yqQaUHVeuS
 
കൂടുതല്‍ വീഡിയോസ് കാണുവാന്‍ youtube ചാനല്‍ സന്ദര്‍ശിച്ച് സബ്സ്ക്രൈബ് ചെയ്യുക  https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA

No comments