Latest Updates

കറിവേപ്പ് തഴച്ചുവളരാന്‍ കൊടുക്കേണ്ട വളങ്ങള്‍

കറിവേപ്പില നമ്മുക്ക് കറികളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. പലരും കറിവേപ്പ് നട്ടിട്ടു നന്നായി വളരാതെ പോകുന്നതായി പറയാറുണ്ട്. നല്ല വളവും നല്ല കാല്ലവസ്ഥയും ഉണ്ടങ്കില്‍ മാത്രമേ കറിവേപ്പ് തഴച്ചു വളരുകയുള്ളൂ.

കറിവേപ്പിനു കൊടുക്കാന്‍ പറ്റുന്ന ഒരു നല്ല വളക്കൂട്ടാണ് ഇവിടെ പറയുന്നത്. അതിനും മുന്നേ കറിവേപ്പ് വളര്‍ന്നു വരുമ്പോള്‍ തലപ്പ്‌ നുള്ളി കൊടുക്കണം. അപ്പോള്‍ കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടി മുളച്ചു വരും.

 കടലപിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് രണ്ടു പിടി എടുത്ത് കഞ്ഞിവെള്ളത്തില്‍ ഇട്ടു ഇളക്കുക. അതിന്റെ കൂടെ ശര്‍ക്കര നൂറു ഗ്രാം കൂടി ചേര്‍ക്കണം. ഓരോ ദിവസവും ഇളക്കി കൊടുക്കണം. മൂന്ന് ദിവസമാവുമ്പോള്‍ എടുത്ത് കരിവേപ്പിന് ചുവട്ടില്‍ ആവശ്യത്തിനു ഇട്ടു കൊടുക്കാം.

ഉണ്ടാക്കുന്ന രീതിയും മറ്റു ടിപ്സുകളും വീഡിയോയില്‍ കാണാം.  

കൂടുതല്‍ കൃഷി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/CFU5Py71MdK2yqQaUHVeuS

No comments