Latest Updates

അഴകേറും ബിഗോണിയ നടീലും പരിചരണവും


ചട്ടികളിലും മണ്ണിലും ബിഗോണിയ നന്നായി വളരും. എങ്കിലും ചട്ടികളില്‍ പൂത്തു നില്‍ക്കുന്നതു കാണാനാണ് ഭംഗി കൂടുതല്‍. ഇവയുടെ പൂക്കളില്‍ ആണ്‍ പുഷ്പ്പവും പെണ്പുഷ്പ്പവും ഉണ്ട്. ആണ്‍ പൂക്കള്‍ വിരിഞ്ഞു 2-3 ദിവസം കൊഴിയാതെ നില്‍ക്കും. എന്നാല്‍ പെണ്‍ പൂക്കള്‍ ആഴ്ചകളോ മാസങ്ങളോ വരെ കൊഴിയാതെ നില്‍ക്കും.

പ്രധാനമായും വെള്ള, മഞ്ഞ, ചുവപ്പ്, റോസ്, പിങ്ക് എന്നീ നിറങ്ങളിലാണ് പൂക്കള്‍ ഉണ്ടാവുക. മണ്‍ചട്ടികളാണ് ബിഗോണിയ നടാന്‍ അഭികാമ്യം.  വെള്ളം വാര്‍ന്നു പോകുവാന്‍ ഉള്ള ദ്വാരങ്ങളോട് കൂടിയ ചട്ടികള്‍ വേണം തിരഞ്ഞെടുക്കുവാന്‍.

മണല്‍ കലര്‍ന്ന മണ്ണും , മണ്ണിര കമ്പോസ്റ്റും, ചാണകപൊടിയും കൂട്ടി ഇളക്കി നടീല്‍ മിശ്രിതം തയാറാക്കാം. പുതുതായി നടുന്ന ചെടികള്‍ 3-4 ദിവസം തണല്‍ ഉള്ള സ്ഥലത്ത് വേണം വെക്കുവാന്‍.

വെള്ളം അധികമായാല്‍ ചെടികള്‍ ചീഞ്ഞു പോകും. അതുപോലെ തന്നെ ഉച്ച വെയില്‍ അധികം അടിക്കാത്ത സ്ഥലങ്ങളില്‍ വെക്കുവാന്‍ ശ്രദ്ധിക്കണം. നേരിട്ടുള്ള സൂര്യപ്രകാശം കൂടുതല്‍ ആയാല്‍ ഇലകള്‍ ഉണങ്ങിപോകും.

ഉണങ്ങിയ ചാണകപൊടി കൃത്യമായ ഇടവേളകളില്‍ നല്‍കുന്നത് ചെടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കും. അതുപോലെ തന്നെ മഗ്നീഷ്യം കൂടുതല്‍ ഉള്ള വളങ്ങളും, എന്‍ പി കെ വളങ്ങളും നല്‍കാം.

പുതിയ തൈകള്‍ ഉണ്ടാക്കുവാന്‍ പലവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചെടി ചുവട്ടില്‍ നിന്ന് വളര്‍ന്നു വരുന്ന പുതിയ തൈകള്‍ പറിച്ചു മാറ്റി വെക്കാം. അത്പോലെ തന്നെ നല്ലതുപോലെ മൂപ്പെത്തിയ തണ്ടുകള്‍ മുറിച്ചെടുത്ത് റൂട്ടിംഗ് ഹോര്‍മോണില്‍ മുക്കിവച്ചു നടീല്‍ മിശ്രിതത്തില്‍ വെക്കാം. വളര്‍ച്ച എത്തിയ ഇല  ചെറുതായി മുറിച്ചു നടീല്‍ മിശ്രിതത്തില്‍ വെച്ച് പ്ലാസ്റ്റിക്‌ കവര്‍ കൊണ്ട് പൊതിഞ്ഞു വെച്ചാല്‍ അതില്‍ നിന്നും പുതിയ തൈകള്‍ ഉണ്ടായി വരും.

കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN  

No comments