Latest Updates

ഗ്രൌണ്ട് ഓര്‍ക്കിഡ് നിറയെ പൂക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ഓര്‍ക്കിഡ് നടാന്‍. മണ്ണിലും ചെടി ചട്ടിയിലും നടാവുന്നതാണ്. മണ്ണില്‍ നട്ടാല്‍ കൂടുതല്‍ തൈകള്‍ ഉണ്ടായി കിട്ടും. നീര്‍വാഴ്ച്ചയുള്ള സ്ഥലത്ത് വേണം ഓര്‍ക്കിഡ് വളര്‍ത്തുവാന്‍.

വേനല്‍ കാലത്ത് ആവശ്യത്തിനുള്ള ജലസേചനം ഉറപ്പ് വരുത്തേണ്ടതാണ്. ഓര്‍ക്കിടിനു പ്രധാനവളമായി ചാണക തളി മാസത്തില്‍ രണ്ടുതവണ ഒഴിച്ച് കൊടുക്കണം. 4 ദിവസം വെള്ളത്തില്‍ ഇട്ടതിനു ശേഷമുള്ള തളിക്കാണ് ഗുണം കൂടുതല്‍.

അതുപോലെ തന്നെ കടല പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും വെള്ളത്തില്‍ കലക്കി മാസത്തില്‍ ഒരു തവണ ഒഴിച്ച് കൊടുക്കാവുന്നതാണ്. വേര് ചീയല്‍ പോലുള്ള രോഗങ്ങള്‍ തടയുവാന്‍ സ്യുടോമോനസ് വെള്ളത്തില്‍ കലക്കി രണ്ടു മാസത്തില്‍ ഒരുതവണ കൊടുക്കാം,

ഇലകളെയും പൂക്കളെയും ബാധിക്കുന്ന കീടങ്ങള്‍ ഉണ്ടങ്കില്‍ വേപ്പെണ്ണ ലായനി തളിച്ച് കൊടുക്കാവുന്നതാണ്. ഓര്‍ക്കിടിന്റെ പരിചരണവും തൈകള്‍ വേര്‍തിരിക്കുന്നതും നടീലും വീഡിയോയില്‍ കാണാം. കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/CiU7XlKVuXpBDUbcQ94nUr

No comments