ചിരട്ടകൊണ്ട് അടിപൊളി പൂന്തോട്ടം ഒരുക്കാം.
ഉപയോഗശൂന്യമായ ചിരട്ടകള്‍ ഉപയോഗിച്ച് നല്ലൊരു ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കിയെടുക്കാം. ഇതിനായി നല്ല വലിപ്പമുള്ള ചിരട്ടകള്‍ തിരഞ്ഞെടുക്കുക. എമരി പേപ്പര്‍ ഉപയോഗിച്ച് കൊണ്ട് ചിരട്ടയുടെ പുറംഭാഗം നല്ലതുപോലെ ചീകി മിനുസ്സപ്പെടുത്തിയെടുക്കുക.
അതിനു ശേഷം പ്ലാസ്റ്റിക് വള്ളി കടത്തിവിടാന്‍ പാകത്തില്‍ ചിരട്ടയുടെ മുകള്‍ വശത്ത് മൂന്നു ദ്വാരങ്ങള്‍ ഇട്ടു കൊടുക്കണം. അതുപോലെ തന്നെ വെള്ളം വാര്‍ന്നു പോകാനായി അടിവശത്തും ഒരു ദ്വാരം ഇടുക.
അടുത്ത ഘട്ടത്തില്‍ ആകര്‍ഷണീയമായ കളറുകള്‍ അടിച്ചു ചിരട്ടകള്‍ മനോഹരമാക്കാം. ഓരോ തട്ടിലും വ്യത്യസ്തങ്ങളായ നിറങ്ങള്‍ നല്‍കിയാല്‍ കാണാന്‍ കൂടുതല്‍ മനോഹരമായിരിക്കും.
ഓരോ ചിരട്ടയിലും ഉണ്ടാക്കിയിരിക്കുന്ന ദ്വാരങ്ങളിലൂടെ പ്ലാസ്റ്റിക് കയര്‍ കടത്തി അടിയില്‍ ഒരു കേട്ടിട്ട് നിശ്ചിത അകലത്തില്‍ ഒന്നിന് മുകളില്‍ ഒന്നായി ചിരട്ടകള്‍ ഉറപ്പിക്കുക.
നല്ല ബലമുള്ള കമ്പിയില്‍ തൂക്കി ഇട്ടതിനു ശേഷം ചിരട്ടകളില്‍ നടീല്‍ മിശ്രിതം നിറച്ചു വ്യത്യസ്ത ഇനം ചെടികള്‍ ചെടികള്‍ നട്ട് ഹാങ്ങിംഗ് ഗാര്‍ഡന്‍ ഒരുക്കാം. ഇതിന്റെ നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണാം.
No comments