ക്രിസാന്തിമം / ജമന്തി ചെടിയുടെ നടീലും പരിചരണവും
നടീല്‍ മിശ്രിതം തയാറാക്കുമ്പോള്‍ നല്ല നീര്‍വാഴ്ച്ചയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. മണല്‍ കലര്‍ന്ന മണ്ണ് നല്ലതാണ്. കാരണം ജമന്തിക്ക് പെട്ടന്ന് വരുന്ന രോഗമാണ് വേര് ചീയല്‍, അതിനു കാരണം വെള്ളം കൂടുതല്‍ ആവുന്നതുകൊണ്ടാണ്.
ചട്ടിയിലാണ് നടുന്നതെങ്കില്‍ മഴക്കാലത്ത് മുകള്‍ മറയുള്ള ഭാഗത്തേക്ക് ചട്ടികള്‍ മാറ്റി വെക്കണം. തൈകള്‍ മുളച്ചു വരുമ്പോള്‍ മാറ്റി നടാവുന്നതാണ്. പൂക്കള്‍ കൊഴിഞ്ഞു വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന കമ്പുകള്‍ മുറിച്ചു വിടണം. അവിടെനിന്നും നിരവധി ശിഖരങ്ങള്‍ പൊട്ടി മുളക്കും.
പൂമൊട്ടുകള്‍ ഉണ്ടാവുമ്പോള്‍ അത് കീടങ്ങള്‍ വന്നു തിന്നുന്നതായി കാണുന്നുവെങ്കില്‍ സോപ്പ് ലായനി വെള്ളത്തില്‍ നേര്‍പ്പിച്ചു തളിച്ച് കൊടുക്കാവുന്നതാണ്.
വളമായി എല്ലുപൊടി, കമ്പോസ്റ്റ്, ചാണകപൊടി മുതലായവ ഉപയോഗിക്കാം.കടല പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച്ച് കൊടുക്കാം.കൂടുതല്‍ പരിചരണ രീതികള്‍ക്കായി വീഡിയോ കാണാം
Thanks for sharing this message
ReplyDelete