Latest Updates

ഇത് പോലുള്ള കഞ്ഞിവെള്ളം ചെടികള്‍ക്ക് കൊടുക്കരുത്

പലരും ചെടികള്‍ക്ക് കഞ്ഞിവെള്ളം കൊടുക്കാറുണ്ട്.  കഞ്ഞിവെള്ളം കൊടുത്താല്‍ ചെടികള്‍ തഴച്ചു വളരുമെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു കാണാറുണ്ട്. എന്നാല്‍ അതിനു മുന്പ് ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞുകൊളുക.

കഞ്ഞിവെള്ളം നേരിട്ടൊരു വളമല്ല. പിന്നെ കഞ്ഞിവെള്ളം കൊടുക്കുനത് എന്തിനാന്നു വെച്ചാല്‍ മണ്ണിലുള്ള ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന  സൂഷ്മജീവികളുടെ വര്‍ദ്ധനവിനു ഇത് നല്ലൊരു പ്രേരകമാണ്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു കാരണവശാലും ഉപ്പിട്ട കഞ്ഞിവെള്ളം ചെടികള്‍ക്ക് കൊടുക്കരുത്. കാരണം അത് ചെടിയുടെ വളര്‍ച്ചയെ സാവധാനം മുരടിപ്പിക്കും.  കുറച്ചു ഉപ്പ് നേരിട്ട് ചെടിയുടെ ചുവട്ടില്‍ ഇട്ടാല്‍ ചെടികള്‍ ഉണങ്ങി പോവുന്നത് കാണാറില്ലേ. അതുപോലെ തന്നെയാണ് ഉപ്പിട്ട കഞ്ഞിവെള്ളം കൊടുക്കുംബോളും സംഭവിക്കുക. കുറെ കാലം കൊണ്ട് മാത്രമേ ഇങ്ങിനെ മുരടിച്ചു പോവുകയുള്ളു.

കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോ കാണാം.  

ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/CiU7XlKVuXpBDUbcQ94nUr

1 comment: