Latest Updates

റോസ്ചെടിയുടെ മുരടിപ്പ് മാറി നിറയെ പൂക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

റോസാ ചെടികള്‍ വളര്‍ത്തുന്നവര്‍ നേരിടുന്ന പ്രധാന പ്രശനമാണ് ചെടികളുടെ കമ്പ്  കേട് വന്നു ചെടി മുരടിച്ചു പോകുന്നു എന്നുള്ളത്. ഇതിന്റെ ആദ്യ ലക്ഷണമായി കാണുന്നത് ഇലകളില്‍ വരുന്ന മഞ്ഞളിപ്പ് ആണ്.

ഇങ്ങിനെ മഞ നിറത്തില്‍ കാണുന്ന ഇലകള്‍ പൂര്‍ണ്ണമായും പറിച്ചെടുത്തു കത്തിച്ചു കളയണം. ശേഷം ചെയേണ്ട കാര്യം റോസ ചെടി പ്രൂണ്‍ ചെയ്യുക എന്നതാണ്.  മുരടിപ്പ് ബാധിച്ച കമ്പുകള്‍ എല്ലാം തന്നെ മുറിച്ചു മാറ്റുക.

അതിനു ശേഷം ഫങ്ങസ് ബാധകള്‍ ഒഴിവാക്കാനായി ഫംഗിസൈടല്‍ സ്പ്രേ തളിച്ച്  കൊടുക്കണം. ഇങ്ങിനെ ചെയ്യുന്നത് വഴി വീണ്ടും മഞ്ഞള്ളിപ്പ് രോഗം വരുന്നത് തടയാന്‍ സാധിക്കും.

അടുത്ത ഘട്ടം വളം നല്‍കലാണ്. എല്ലുപൊടി, ചാണകപൊടി, കടല പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ രണ്ടു ടേബിള്‍ സ്പൂണ്‍ വീതം എടുത്തു കൂട്ടി ഇളക്കി വെള്ളത്തില്‍ കലര്‍ത്തുക. കുറച്ചു സമയത്തിന് ശേഷം ഇത് റോസിന്റെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കാവുന്നതാണ്. 

20 - 25 ദിവസങ്ങള്‍ കൊണ്ട് തന്നെ പുതിയ ധാരാളം ശിഖരങ്ങള്‍ വന്നു നിറയെ പൂക്കള്‍ ഇടാന്‍ തുടങ്ങും. ഇലകളില്‍ മഞ്ഞ നിറം വരുനുണ്ടോ എന്ന് ഇടയ്കിടെ ശ്രദ്ധിക്കേണ്ടതാണ്. റോസ് ചെടി പരിചരണത്തിന്റെ വീഡിയോ കാണാം. വീഡിയോ നിങ്ങളുടെ മൊബൈലില്‍ പ്ലേ ആവുന്നിലങ്കില്‍ watch this video എന്ന് കാണുന്നിടത്ത് അമര്‍ത്തുക.

കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം.https://chat.whatsapp.com/CmlfYVUZy3B5zAAUizXJpY

No comments