റോസചെടിയിലെ ഇലചുരുളലും മൊട്ടുകള്‍ നശിക്കുന്നതും തടയാം
റോസചെടി വളര്‍ത്തുന്നവര്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇലകള്‍ ചുരുണ്ട് പോയി ചെടിയുടെ വളര്‍ച്ച മുരടിച്ചു പോവുന്നത്. അതുപോലെ തന്നെ പൂമൊട്ടുകള്‍ വിരിയാതെ നശിച്ചുപോകുന്നതും.
ഇലതീനി പുഴുക്കളും പ്രാണികളും ഫങ്ങസ് ബാധയുമാണ് ഇതിനൊക്കെ കാരണം. ഇലയുടെ നീരൂറ്റി കുടിക്കുന്ന നിരവധി ചെറിയ പ്രാണികള്‍ ഉണ്ട്. റോസിന്റെ തളിര്‍ ഇലകള്‍ വരുമ്പോള്‍ അവ വന്നു പറ്റിപിടിച്ചു നീരൂറ്റി കുടിക്കുവാന്‍ തുടങ്ങുന്നു. തല്‍ഫലമായി ഇലകള്‍ വലിപ്പം വെക്കാതെ ചുരുണ്ട് വളരുന്നു.
അതുപോലെ തന്നെ പുഴുക്കളും റോസിന് ഭീഷണിയാണ്.പുതിയ നാമ്പുകളും ഇലകളും ഇവ തിന്നു തീര്‍ക്കും. വലിയ പുഴുക്കളെ കാണുനതിനെ ഒരു ക്ലിപ്പ് ഉപയോഗിച്ച് പിടിച്ചു നശിപ്പിച്ചു കളയുക.
മറ്റൊരു തരം ചെറിയ പുഴുക്കള്‍ റോസാ പൂവിന്റെ മൊട്ടുകള്‍ക്കുള്ളില്‍ ആണ് കാണപ്പെടുക. അതിനുള്ളില്‍ ഇരുന്നു പൂവിന്റെ ഇതളുകള്‍ മുഴുവന്‍ ഇവ തിന്നു തീര്‍ക്കും. പൂവ് വിരിയുമ്പോള്‍ പകുതി മാത്രമേ ഉണ്ടാവുകയുള്ളൂ.
മറ്റൊന്ന് ഫങ്ങസ് ആക്രണമാണ്. കൃത്യമായ ഇടവേളകളില്‍ ആന്റി ഫങ്ങല്‍ സ്പ്രേകള്‍ തളിച്ച് ഇവയെ പ്രധിരോധിക്കണം . കടയില്‍ വാങ്ങാന്‍ കിട്ടുന്ന കെമിക്കല്‍ മരുന്നുകളും ജൈവ രീതിയില്‍ ഉണ്ടാക്കിയെടുക്കുന്ന മരുന്നുകളും റോസ് ചെടികളില്‍ പ്രയോഗിക്കാം.
ഒരു സ്പൂണ്‍ വിന്നാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വൈകുന്നേരങ്ങളില്‍ റോസില്‍ തളിക്കുന്നത് പുഴുക്കളെ അകറ്റാന്‍ ഉപകരിക്കും. വിന്നഗിരിയുടെ അളവ് കൂടരുത്. ചെടികള്‍ നശിച്ചു പോകും.
അതുപോലെ തന്നെ പെരുംകായം വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യാം. വേപ്പെണ്ണ വെള്ളത്തില്‍ കലക്കി ഇലയുടെ മുകളിലും അടിവശത്തും സ്പ്രേ ചെയ്യുനതും കീടങ്ങളെ അകറ്റാന്‍ നല്ലതാണ്.
കൂടുതല്‍ പ്രധിരോധ മാര്‍ഗ്ഗങ്ങള്‍ വീഡിയോ ആയി കാണാം.
No comments