ഓര്‍ക്കിഡ് നിറയെ പൂക്കാന്‍ ഈ ജൈവവളങ്ങള്‍ കൊടുക്കാം
പൂന്തോട്ടത്തെ മനോഹരമാക്കുന്ന ഏവര്‍ക്കും ഇഷ്ട്ടപെടുന്ന ചെടിയാണ് ഓര്‍ക്കിഡ്. പൂക്കള്‍ ദീര്‍ഘനാള്‍ നില്‍ക്കും എന്നതാണ് ഓര്‍ക്കിടിനെ പ്രിയങ്കരിയാക്കുന്നത്. നല്ല വളര്‍ച്ചയ്ക്കും പരമാവധി പൂക്കള്‍ ഇടുവാനുമായി നമുക്ക് വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന കുറച്ചു ജൈവ വളങ്ങള്‍ നോക്കാം.
തുടര്‍ന്നും ഈ പേജില്‍ ഓര്‍ക്കിഡ് ചെടിയുടെ പരിചരണങ്ങളും തൈകള്‍ ഉണ്ടാക്കുനതും തുടങ്ങി നിരവധി പോസ്റ്റുകള്‍ വരുന്നതാണ്. പേജ് ഫോളോ ചെയ്യുക .അതുപോലെ മൊബൈലില്‍ ചെടികളുടെ പോസ്റ്റുകള്‍ ലഭിക്കുവാന്‍ നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക. ഇവിടെ ക്ലിക്ക് ചെയ്തു ജോയിന്‍ ചെയ്യുക https://chat.whatsapp.com/BMh7SJRgmGT9bCjX46Vms3
ജൈവവളങ്ങളുടെ പ്രത്യേകത ചെടികള്‍ക്ക് ആഗിരണം ചെയ്യുവാന്‍ പറ്റുന്ന പരുവത്തില്‍ പോഷകങ്ങള്‍ / മൂലകങ്ങള്‍ ഉണ്ടാക്കുന്ന സൂഷ്മജീവികളെ നടീല്‍ മീഡിയത്തില്‍ ഉണ്ടാക്കും എന്നതാണ്. ഓര്‍ക്കിഡിന് വളരുവാനും പൂക്കുവാനും ജൈവ വളങ്ങള്‍ ഏറ്റവും നല്ലതാണ്.
ജൈവ സ്ലറിയാണ് അതില്‍ പ്രധാനം. അതില്‍ ഒന്ന് പച്ച ചാണകം പുളിപ്പിച്ച് 3 ദിവസത്തിനു ശേഷം തെളിയെടുത്തു ഉപയോഗിക്കാം. ഒരു ലിറ്റര്‍ ചാണക സ്ലറി 5 ലിറ്റര്‍ വെള്ളത്തില്‍ കൂട്ടി ഇളക്കി രണ്ടാഴ്ച്ച കൂടുമ്പോള്‍ ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം.
മറ്റൊന്ന് കടല പിണ്ണാക്ക് സ്ലറിയാണ്. കടലപിണ്ണാക്കും വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ച് മൂന്ന് ദിവസം കഴിഞ്ഞ് തെളിയെടുത്തു വെള്ളം കൂട്ടി ഓര്‍ക്കിഡ് ചെടികള്‍ക്ക് കൊടുക്കാം.
അതുപോലെ തന്നെ ഓര്‍ക്കിഡ് ചെടികള്‍ക്ക് ഏറ്റവും നല്ലൊരു ബൂസ്റ്റര്‍ ആണ് തേങ്ങാവെള്ളം. തേങ്ങ വെള്ളത്തില്‍ ധാരാളം മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കരുത്തോടെ വളരാന്‍ ഇത് ഉപകാരപ്രദമാണ്.
അതുപോലെ തന്നെ മുട്ടതോട് പൊടിച്ചു തേയില ചണ്ടിയില്‍ കൂട്ടി ഇളക്കി കൊടുക്കുന്നത് നല്ലതാണ്. ചകിരിചോര്‍ കൃത്യമായ ഇടവേളകളില്‍ കൊടുക്കുന്നത് ഓര്‍ക്കിഡ് ചെടികള്‍ക്ക് വളരെ നല്ലതാണ്.
മറ്റൊന്നാണ് ഫിഷ് അമിനോ ആസിഡ്. മത്തി കൊണ്ട് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കി വളമായി കൊടുക്കുന്നത് പൂക്കള്‍ ഇടാന്‍ സഹായകരമാണ്.
ഈ വളങ്ങള്‍ ഒക്കെ രാവിലെ കൊടുക്കുന്നതാണ് ഉത്തമം. ചകിരിചോര്‍ ഇല്ലാതെയാണ് പോട്ടിംഗ് മിക്സ് തയ്യാറാക്കിയതെങ്കില്‍ നല്ലത് പോലെ നനച്ചു കൊടുക്കണം. ജൈവ വളങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കൊടുത്തുകൊണ്ടിരിക്കുന്ന ചെടികള്‍ കൂടുതല്‍ വേരുകള്‍ വളര്‍ന്നു നല്ല കരുത്തോട് കൂടി വളര്‍ന്നു പൂക്കള്‍ ഇടാറുണ്ട്.
No comments