പത്തുമണി ചെടികളെ തണുപ്പ് കാലത്ത് സംരക്ഷിക്കാം.
നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നമ്മുടെ നാട്ടില്‍ പൊതുവേ തണുപ്പ് കൂടുതല്‍ ആവും. രാവിലെയുള്ള സമയങ്ങളില്‍ ചെറിയ തോതില്‍ മഞ്ഞ് പൊഴിച്ചിലും സാധാരണമാണ്.
മഴക്കാലം പോലെ തന്നെ മഞ്ഞുകാലവും പത്തുമണി ചെടികളെ സംബന്ധിച്ച് നല്ല കാലമല്ല. വെയിലിന്റെ അളവ് കുറയുന്നു എന്നതാണ് ഇതിന്റെ കാരണം. പൂക്കളുടെ വലിപ്പം കുറയലും മൊട്ടുകള്‍ കൊഴിഞ്ഞു പോവുന്നതും തണ്ടുകള്‍ ചീഞ്ഞു പോവുന്നതും മഴക്കാലത്തും മഞ്ഞു കാലത്തും പത്തുമണി ചെടികളെ ബാധിക്കാറുണ്ട്
അതുപോലെ തന്നെ ചെടിയുടെ തണ്ടുകളില്‍ പറ്റി പിടിച്ചിരുന്നു നീരൂറ്റി കുടിക്കുന്ന ജീവികളും ഉണ്ടാവാറുണ്ട്. കറുത്ത നിറത്തില്‍ കാണപ്പെടുന്നവയും വെളുത്ത നിറത്തില്‍ വളരെ ചെറിയ ജീവികളും ഉണ്ട്. ഇവയെ നശിപ്പിക്കുവാന്‍ വേപ്പെണ്ണ വെള്ളത്തില്‍ കലര്‍ത്തി സ്പ്രേ ചെയ്തു കൊടുക്കാം.
വെയില്‍ കൂടുതല്‍ കിട്ടുന്ന സ്ഥലങ്ങലളിലെയ്ക്ക് മഞ്ഞു കാലത്ത് ഇവയെ മാറ്റി വെക്കുന്നതു നല്ലതാവും. ദിവസേന ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നുണ്ടന്നു ഉറപ്പ് വരുത്തണം.
പത്തുമണി ചെടികള മഴക്കാലത്തും മഞ്ഞു കാലത്തും ബാധിക്കുന്ന കൂടുതല്‍ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും വീഡിയോ ആയി കാണാം.
No comments