ഡെന്‍ഡ്രോബിയം ഓര്‍ക്കിഡ് തഴച്ചുവളര്‍ന്നു നിറയെ പൂ പിടിക്കാന്‍ ഇതാണ് ചെയ്യേണ്ടത്.
കഴിഞ്ഞദിവസം ഒരു സുഹൃത്ത് പറഞ്ഞത് അദേഹം വാങ്ങി വച്ച ഓര്‍ക്കിഡ് 2 വര്‍ഷമായിട്ടും പൂത്തില്ല എന്ന്. ഇതിനു ഒരേ ഒരു കാരണമേ ഒള്ളു നമ്മുടെ പരിചരണം കുറവ് ആയിരിക്കും.
എല്ലാവരും പല തവണ പരിശ്രമിച്ചും പരീക്ഷണങ്ങള്‍ നടത്തിയുമാണ് ഓരോ ചെടിയുടെയും വളര്‍ച്ചയും പൂ പിടിപ്പിക്കാനും പഠിക്കുന്നത്. ചെയ്തു വിജയിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരിലെയ്ക്ക് ഷെയര്‍ ചെയ്യാം. നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും താഴെ കമന്റ് സെക്ഷനില്‍ രേഖപ്പെടുത്തുകയുമാവാം.
നിങ്ങളുടെ ഓര്‍ക്കിടിന്റെ ഇലകള്‍ മഞ്ഞ നിറത്തില്‍ കാണപ്പെടുന്നുണ്ടോ ? അതുപോലെ ഇലകളുടെ വശങ്ങള്‍ ഉണങ്ങി പോകുന്നുണ്ടോ. ഇതിനു ഒന്നാമത്തെ കാരണം വെയില്‍ കൂടുതല്‍ അടിക്കുനത് കൊണ്ടാണ്. ഓര്‍ക്കിടിലെ കൂടുതല്‍ ഇനങ്ങളും പൊതുവേ തണല്‍ ഇഷ്ട്ടപെടുന്നവയാണ്.
രാവിലെ ഉള്ള വെയില്‍ കൊള്ളുന്നത് നല്ലതാണ്. അത് കൊണ്ട് തന്നെ കിഴക്കിന് അഭിമുഖം ആയി വെച്ചാല്‍ നന്നായിരിക്കും. എന്നാല്‍ ഉച്ച സമയത്തെ വെയിലിനു ചൂട് കൂടുതലാണ്. ഇത് ഓര്‍ക്കിഡ് ചെടിക്ക് ദോഷമാണ്. മറ്റൊരു കാരണം വളത്തിന്റെ കുറവ് ആണ്.
ഇങ്ങിനെ ഇലകള്‍ മഞ്ഞയായി വളര്‍ച്ച മുരടിച്ചു നില്‍ക്കുവാനേല്‍ ആദ്യം ചെയ്യേണ്ട കാര്യം സ്ഥാനം മാറ്റി വെക്കുക എന്നതാണ്. മറ്റൊരു കാര്യം നേര്സരിയില്‍ നിന്നുംവാങ്ങിയാലും തണ്ട് നട്ട് പിടിപ്പിക്കുവാണേലും നല്ല കരുത്തുള്ള ചെടികള്‍ വേണം തിരഞ്ഞെടുക്കുവാന്‍.
ഓര്‍ക്കിഡ് ചെടികള്‍ വളരുന്നതിന് അനുസരിച്ചുള്ള ചട്ടികളിലെയ്ക്ക് മാറ്റി നടെണ്ടാതാണ്. വലിയ ചെടികള്‍ ചെറിയ ചട്ടികളില്‍ നിന്നാല്‍ വളര്‍ച്ച മുരടിച്ചു പൂ പിടിക്കാതെ ആവും.
വളരെ പ്രധാനപ്പെട്ട കാര്യം ഓര്‍ക്കിഡ് തൈകള്‍ വാങ്ങി കൊണ്ടുവന്ന ഉടനെ പൂ പിടിപിക്കാന്‍ നോക്കരുത്. പൂ പിടിക്കാന്‍ ഉള്ള വളം ഇട്ടാല്‍ വളര്‍ച്ച ഉണ്ടാവാതെ വളരെ ശോഷിച്ച പൂക്കള്‍ ഇട്ടു നേരെ വിപരീത ഫലം ചെയ്യും.
ആദ്യത്തെ ആറു മാസം ചെടിയെ കരുത്തോടെ വളര്‍ത്തി എടുക്കാന്‍ ആണ് ശ്രദ്ധ കൊടുക്കേണ്ടത്. ഇതിനു വേണ്ട പ്രധാന പോഷകം നൈട്രോജെന്‍ ആണ്. അത് കൊണ്ട് തന്നെ നൈട്രോജെന്‍ കൂടുതല്‍ ഉള്ള വളങ്ങള്‍ വേണം നല്‍കുവാന്‍.
ചെടികളുടെ വേരും തണ്ടും ഇലകളും കരുത്തോടെ വളരാന്‍ നൈട്രോജെന്‍ അത്യാവശ്യമാണു. കടയില്‍ ചെടി വളം ചോദിക്കുമ്പോള്‍ അവര്‍ NPK എടുത്തു തരും. എന്നാല്‍ ഉറപ്പ് വരുത്തേണ്ട കാര്യം അതില്‍ അടങ്ങിയിരിക്കുന്ന ഓരോന്നിന്റെയും അളവ് ആണ്.
നൈട്രോജെന്‍(N) , ഫോസ്ഫറസ്(P) , പൊട്ടാഷ് (K) ആണ് NPK എന്ന് പറയുന്നത്. ഇത് ഓരോന്നും ഓരോ അളവില്‍ ഉള്ള കൂട്ട് ഉണ്ട് . സര്‍വസാധാരണയായി കടകളില്‍ കിട്ടുക 19:19:19 ആണ്. അതായത് മൂന്ന് പോഷകവും ഒരേ അളവ്.
എന്നാല്‍ ഓര്‍ക്കിടിന്റെ ആദ്യ വളര്‍ച്ചയ്ക്ക് N കൂടുതലും PK കുറവ് മൂല്യവുമുള കൂട്ട് വാങ്ങിക്കുക. 30 : 10 :10 എന്ന അളവിലുള്ള കൂട്ട് ഉണ്ട്. അതായത് നൈട്രോജെന്‍ 30, ഫോസ്ഫറസും പൊട്ടാഷും 10 വീതവും . ഇത് ഓര്‍ക്കിടിനു വളരാന്‍ നല്ലതാണ്.
ഒരു സ്പൂണ്‍ വളം എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വച്ച് ആഴ്ചയില്‍ ഒന്ന് ചെറിയ അളവില്‍ സ്പ്രേ ചെയ്ത് കൊടുക്കാം. ആവശ്യത്തിനു എല്ലാ വേരുകളിലും എത്തുന അളവില്‍ മാത്രം തളിക്കുക.
മാസങ്ങള്‍ക്കൊണ്ട് തന്നെ വലിയ കരുത്തുള്ള ചെടിയായി മാറുന്നത് കാണാം. നല്ലതുപോലെ വളരുമ്പോള്‍ ചെറിയ പൂ മൊട്ടുകള്‍ ഇട്ടു തുടങ്ങും. ചെടി പൂ ഇടുന്ന പ്രായമായി എന്ന് മനസിലാവുമ്പോള്‍ ഈ വളം കൊടുക്കുനത് നിര്‍ത്തുക.
ചെടി പൂക്കുന്ന പ്രായത്തില്‍ നൈട്രോജെന്‍ വളങ്ങള്‍ കൂടിയാല്‍ പൂക്കള്‍ കുറയും. അതുകൊണ്ട് തന്നെ NPK യില്‍ നൈട്രോജെന്‍ കുറവുള്ള വളം വേണം പിന്നീട്കൊടുക്കുവാന്‍. പ്രധാനമായും K യുടെ മൂല്യം കൂടുതല്‍ ഉള്ള വളമാണ് ചെടി പൂക്കുവാന്‍ വേണ്ടത്. P യും ആവശ്യമാണ്
ഇതിനായി NPK 13: 27: 27 എന്ന കൂട്ടിലുള്ള വളം ഉപയോഗിക്കാം. ഇതില്‍ നൈട്രോജെന്റെ മൂല്യമാണ് കുറവ്. ഈ വളം കൊടുക്കുന്നതോട് കൂടി ഓര്‍ക്കിടില്‍ നിറയെ പൂക്കള്‍ പിടിക്കാന്‍ തുടങ്ങും.
മറ്റു ജൈവ വളങ്ങളും ,അതായതു ചാണക സ്ലറി , തേങ്ങാവെള്ളം, ഫിഷ് അമിനോ തുടങ്ങിയ വളങ്ങളും കൊടുക്കാവുന്നതാണ്. സൂര്യപ്രകാശം, ജല സേചനം തുടങ്ങിയ മറ്റുള്ള പരിചരണവും കൂടിയാവുമ്പോള്‍ വീട്ടില്‍ ഓര്‍ക്കിഡ് വസന്തം വിരിയും.
ഈ വളപ്രയോഗം പാലിക്കുന്ന ചെടികളില്‍ നിന്ന് പൂക്കള്‍ മാത്രമല്ല, ഒരുപാട് തൈകളും ലഭിക്കും. ഇവയെ പുതിയ ചട്ടികളിലെയ്ക്ക് പ്രോപ്പഗേറ്റ് ചെയ്തു മുകളില്‍ പറഞ്ഞ രീതി യിലുള്ള വളങ്ങള്‍ കൊടുത്ത് ഓര്‍ക്കിഡ് പൂന്തോട്ടം ഒരുക്കാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകു.https://chat.whatsapp.com/ElNffibTpY03khKAIdVFXk
No comments