അഡീനിയം പൂക്കാനുള്ള ബൂസ്റ്റര്‍ വാങ്ങാം
അഡീനിയം ചെടികളെ കുറിച്ചുള്ള മുന്പുള്ള പോസ്റ്റുകളില്‍ പലരും ചോദിച്ചിരുന്ന കാര്യമാണ് നിറയെ പൂക്കള്‍ പിടിക്കാനുള്ള റെഡിമിക്സ് വളങ്ങളെ പറ്റി. അവ വാങ്ങാന്‍ കിട്ടുന്ന മാര്‍ഗങ്ങള്‍ നോക്കാം.
ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം അതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവാണ്. ഓരോ വളങ്ങള്‍ക്കും അതില്‍ ഉള്ള പോഷകങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ചെറിയ തൈകള്‍ വളര്‍ത്തിയെടുക്കാനുള്ള വളങ്ങള്‍ പൂക്കള്‍ പിടിക്കുന്ന പ്രായത്തിലുള്ള ചെടികള്‍ക്ക് കൊടുത്താല്‍ പ്രയോജനമില്ല.
നല്ലതുപോലെ പ്രൂണ്‍ ചെയ്തു വളര്‍ത്തി കൊണ്ടുവരുന്ന ചെടികള്‍ക്ക് ശിഖരങ്ങള്‍ കരുത്തോടെ വളര്‍ന്നു പൂക്കള്‍ പിടിക്കാനുള്ള ബൂസ്റ്റര്‍ ഇട്ടു കൊടുക്കാം. ബൂസ്റ്റര്‍ വളങ്ങള്‍ ഓരോ ചെടിക്കും ഓരോന്നാണ്. മൈക്രോ നുട്രിയന്റസ് ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇത് കൊടുക്കാവുന്ന ചെടികളുടെ പേരുകള്‍ പാക്കറ്റുകളില്‍ രേഖപെടുത്തിയിട്ടുണ്ടാവും.
എക്കോ ഷോപ്പുകള്‍, കര്‍ഷകന്റെ കട തുടങ്ങിയവയിലും കാര്‍ഷിക അനുബന്ധ സാമഗ്രികള്‍ വില്‍ക്കുന്ന ചില കടകളിലും ചെടിവളങ്ങള്‍ വാങ്ങുവാന്‍ കിട്ടും. കടകളില്‍ നിന്ന് വാങ്ങുമ്പോള്‍ ഏതു ചെടിക്കുള്ള വളമാണെന്ന് ഉറപ്പ് വരുത്തണം.അഡീനിയം ബൂസ്റ്റര്‍ വളങ്ങള്‍ അഡീനിയം ചെടികള്‍ മാത്രം വില്‍ക്കുന്ന നുര്സരികളില്‍ ആണ് കൂടുതലായും ഉണ്ടാവുക.
അഡീനിയം ബൂസ്റ്റര്‍ വാങ്ങാന്‍ ഏറ്റവും നല്ല മറ്റൊരു മാര്‍ഗം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇവ ലഭ്യമാണ്.ഇതില്‍ പ്രത്യേകമായി അഡീനിയം ചെടിക്ക് വേണ്ട പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. കൃത്യമായി നോക്കി വാങ്ങാന്‍ സാധിക്കും.
ഓണ്‍ലൈന്‍ വാങ്ങാന്‍ ഉള്ളവര്‍ക്ക് നല്ല ഒരു അഡീനിയം ബൂസ്റ്ററിന്‍റ് ലിങ്ക് ഇതാ.
Super
ReplyDelete