കറ്റാര്‍വാഴ തഴച്ചുവളരുവാന്‍ ഈ കാര്യങ്ങള്‍ നോക്കാം.
കറ്റാര്‍വാഴ പോള അടര്‍ന്നു പോവുക എന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. കറ്റാര്‍വാഴ അഥവാ അലോവേരയുടെ വളര്‍ച്ച നിരവധി കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
വീടിനു അകത്തും പുറത്തും വളര്‍ത്താവുന്ന സസ്യമാണിത്. അകത്താണങ്കില്‍ സൂര്യപ്രകാശം അടിക്കുന്ന സ്ഥലങ്ങളില്‍ വേണം വെക്കുവാന്‍ . പോള എടുക്കുവാനുള്ള ഉദേശത്തിലാണ് കറ്റാര്‍വാഴ വളര്‍ത്തുന്നതെങ്കില്‍ പുറമേ നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളില്‍ നടുക.
പ്ലാസ്റ്റിക് ചെടിച്ചട്ടിയില്‍ കറ്റാര്‍വാഴ നടാതിരിക്കുന്നതാണ് ഉചിതം. എപ്പോളും നല്ലത് മണ്‍ ചട്ടികള്‍ ആണ്. വലിയ ചട്ടികള്‍ കറ്റാര്‍വാഴ നടാനായി തിരഞ്ഞെടുക്കണം. എങ്കിലേ വലുതായി വളര്‍ന്നു വരികയുള്ളു.
രാവിലെയുള്ള സൂര്യപ്രകാശമാണ് കറ്റാര്‍വാഴ തഴച്ചു വളരാന്‍ ഏറ്റവും നല്ലത്. ഉച്ചയ്ക്കുള്ള വെയില്‍ തുടര്‍ച്ചയായി കൊണ്ടാല്‍ പോളയുടെ അറ്റം ഉണങ്ങുവാന്‍ തുടങ്ങും.
വെള്ളം വളരെ കുറച്ചു ആവശ്യമുള്ള ചെടിയാണിത്. അത് കൊണ്ട് തന്നെ മഴക്കാലത്ത് അധികം മഴ നനയത്ത സ്ഥലത്ത് വെക്കണം. അതുപോലെ തന്നെ ചെടി നടുമ്പോള്‍ ചകിരി ചോര്‍ ചേര്‍ക്കേണ്ട ആവശ്യമില്ല. കാരണം വെള്ളം ചട്ടിയില്‍ കെട്ടി കിടക്കാതെ നല്ലത് പോലെ വാര്‍ന്നു പോണം.
മഴ ഉള്ള സമയത്താണ് കൂടുതലായും പോള അടര്‍ന്നു പോകുന്നത്. ഇതിന്റെ കാരണം വെള്ളം കൂടിയിട്ടു പോളയുടെ ഞെടുപ്പുകള്‍ അഴുകിപോകുന്നതാണ്. വെള്ളം കൂടിയാല്‍ പോലയുടെ അഗ്രഭാഗവും അഴുകി തുടങ്ങും.
രോഗങ്ങള്‍ വന്നു വേര്ചീയല്‍ ഒഴിവാക്കുവാനായി വേപ്പിന്‍ പിണ്ണാക്ക് ഇട്ടു കൊടുക്കാം. നല്ലത് പോലെ ചെടിച്ചട്ടിയിലെ മണ്ണ് ഉണങ്ങി തുടങ്ങുമ്പോള്‍ മാത്രം നനച്ചു കൊടുത്താല്‍ മതി.
വളമായി ഉണങ്ങിയ ചാണകപൊടി കൊടുക്കണം. രാസവളങ്ങള്‍ കൊടുക്കേണ്ട ആവശ്യമില്ല. മുട്ടത്തോട് പൊടിച്ച് ഇട്ടു കൊടുക്കുന്നതും നല്ലതാണ്.
പുതിയതായി ചുവട്ടില്‍ വളര്‍ന്നു വരുന്ന തൈകള്‍ തിങ്ങി നിറഞ്ഞു വളരാന്‍ വിടാതെ പുതിയ ചട്ടികളിലെയ്ക്ക് മാറ്റി നടണം. പോള അടര്‍ത്തുമ്പോള്‍ ചുവട്ടില്‍ നിന്നും ഏറ്റവും മൂപ്പെത്തിയ പോള അടര്‍ത്തുവാന്‍ ശ്രദ്ധിക്കണം.
കൂടുതല്‍ അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/DkiPlZMht4w88nnJUFlcvY
No comments