ഏയ്റോപോണിക്സ് കൃഷി രീതികള്‍ അറിയാം.
മണ്ണും മണലും ഒന്നുമില്ലാതെ വായു,സൂര്യപ്രകാശം, വെള്ളം എന്നിവ കൊണ്ട് മാത്രം സസ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഏറോപോണിക്സ് (aeroponics).
ഹൈഡ്രോപോനിക്സുമായി ഏറെ സമാനതകള്‍ ഉള്ള കൃഷി രീതിയാണിത്. ഹൈഡ്രോ പോനിക്സില്‍ ചെറിയ മെറ്റലും മണലും അടിസ്ഥാനമാക്കി ഉപയോഗിക്കുമ്പോള്‍ ഏറോപോണിക്സ് കൃഷി രീതിയില്‍ ഇവയും ഇല്ല.
കേരളത്തില്‍ സുപരിചിതമായിട്ടുള്ള രണ്ടു ആധുനിക രീതികള്‍ എന്നു പറയുന്നത് അക്വാപോണിക്സും ഹൈഡ്രോപോണിക്സും ആണ്. ഈ രണ്ടു രീതിയില്ലും വെര്‍ട്ടിക്കല്‍ കൃഷിയാണ് അവലംബിക്കുന്നത്.
എന്നാല്‍ ഏറോപോണിക്സ് കൃഷിയില്‍ പില്ലര്‍ മാതൃകയിലുള്ള കൃഷിയാണ്
പൂര്‍ണ്ണമായും യുവി ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച ഷെഡിന്റെ ഉള്ളിലാണ് ഏറോപോണിക്സ് കൃഷി സാധ്യമാവുക. ഈ രീതിയില്‍ യാതൊരു വിധത്തില്‍ ഉള്ള കീടങ്ങളുടെ ആക്രമണങ്ങളും ഉണ്ടാവില്ല.തുറസ്സായ രീതിയിലും ചെയ്യാമെങ്കിലും വിജയസാധ്യത കുറവാണ്.
മണ്ണ് ഇല്ലാത്തതിനാല്‍ ഫങ്ങസ് ബാധയ്ക്കുള്ള സാധ്യതയും ഏറോപോണിക്സ് കൃഷി രീതിയില്‍ കുറവാണ്. ജൈവ കയര്‍ കോയിന്‍ ആണ് തൈകള്‍ നടാനുള്ള മീഡിയം.
ഈ രീതിയില്‍ വളര്‍ന്നു തുടങ്ങുന്ന തൈകളെ വെര്‍ട്ടിക്കല്‍ പില്ലറിനുള്ളില്‍ ഇറക്കി വെക്കുന്നു. ഓരോ ചെടികള്‍ക്ക് വളരാന്‍ ആവശ്യമായ മൈക്രോ നുട്രിയന്റ്സ് കലര്‍ന്ന വെള്ളം കൃത്യമായ ഇടവേളകളില്‍ ചെടിയുടെ വേരുകളിലെയ്ക്കു നേരിട്ടു സ്പ്രേ ചെയ്തു കൊടുക്കുന്നു.
ഓരോ പില്ലരിന്റെയും അടിയില്‍ വെള്ളം സംഭരിക്കുന്ന ചെറിയ ടാങ്ക് ഉണ്ടാവും.ഇതില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ഏറ്റവും മുകള്‍ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നു. അവിടെ നിന്നും ഓരോ ചെടിയുടെയും വേരുകളില്കൂടി ഊര്‍ന്നിറങ്ങി വീണ്ടും വെള്ളം താഴെയുള്ള സംഭരണ ടാങ്കില്‍ എത്തുന്നു.
ഒരു പില്ലറില്‍ ശരാശരി 50 ഭക്ഷ്യ യോഗ്യമായ ഇലചെടികള്‍ നടാം. പ്രധാനമായും സലാഡ് ഉണ്ടാക്കുന്ന ഇലകളും തോരന്‍ വെക്കുന്ന ചീര പോലുള്ള ഇലചെടികളുമാണ് വളരെ വേഗത്തില്‍ ഈ രീതിയില്‍ നടാന്‍ അനുയോജ്യം.
കീടങ്ങളുടെ ആക്രമണം ഇല്ലാത്തതിനാലും പോഷകങ്ങള്‍ വളരെ വേഗം ആഗിരണം ചെയ്യാന്‍ കഴിയുന്നതിനാലും മണ്ണില്‍ നടുന്നതിനെക്കാള്‍ ഇരട്ടി വേഗത്തിലാണ് ഏറോപോണിക്സ് കൃഷി രീതിയില്‍ ചെടികള്‍ വളരുന്നത്
ഇരുപത്തിയൊന്നു ദിവസങ്ങള്‍ മുതല്‍ ഈ രീതിയില്‍ ഇലപച്ചക്കറികള്‍ വിളവെടുക്കാറാവും. 30 ദിവസങ്ങള്‍ക്കൊണ്ട് പുതിയ തൈകള്‍ പില്ലറില്‍ നടാന്‍ സാധിക്കും.വിദേശ രാജ്യങ്ങളില്‍ ഏറ്റവും വിജയകരമായി നടത്തുന്ന ന്യൂ ജെന്‍ കൃഷി രീതിയാണിത്.
ഈ രീതിയുടെ ഏറ്റവും വലിയ ഗുണം കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കൃഷി ചെയ്യാം എന്നതാണ്. നാല് ചെടിച്ചട്ടികള്‍ വെക്കുന്ന സ്ഥലത്ത് 50 ചെടികള്‍ ഒരു പില്ലറില്‍ വളര്‍ത്താം എന്നതാണ്.
പോളി ഹൌസ് നിര്‍മ്മിക്കാനും പില്ലറുകളും മോട്ടോറുകളും തുടങ്ങിയ തുടക്കത്തില്‍ ഉള്ള ഒറ്റതവണ ചിലവുകള്‍ക്ക് സര്‍ക്കാര്‍ സബ്സിടികളും ലഭ്യമാക്കിയാല്‍ കേരളത്തിലും വിജയകരമായി നടത്താവുന്ന കൃഷി രീതിയാണിത്.
കൂടുതല്‍ കൃഷി അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/DkiPlZMht4w88nnJUFlcvY
No comments