പാവല്‍ കൃഷി രീതി
പാവയ്ക്ക മലയാളിക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറികളില്‍ ഒന്നാണ്. പാവയ്ക്കാ ഉപയോഗിച്ച് രുചികരമായ തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ , മുളക് കറി ഇവ തയ്യാറാക്കാം.
നമ്മുടെ അടുക്കളതോട്ടത്തില്‍/ടെറസ് കൃഷിയില്‍ വളരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവല്‍. പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങി നല്ലയിനം പാവല്‍ തൈകള്‍ വാങ്ങാന്‍ കിട്ടും.
പാവല്‍ വിത്തുകള്‍ പാകുന്നതിനു മുന്‍പ് 10-12 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. തൈകള്‍ മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞു പറിച്ചു നടാം.
ഗ്രോ ബാഗിലും നിലത്തും ഇവ നടാം, ടെറസ് കൃഷിയില്‍ ഗ്രോ ബാഗില്‍ പാവല്‍ കൃഷി ചെയ്യാം. ഒരു തടത്തില്‍/ഒരു ബാഗില്‍ 1-2 തൈകള്‍ നടുക. അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ഇവ ഇടാം.
പറിച്ചു നട്ടു ചെടി വളര്‍ന്നു തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ ഇടയ്ക്കിടെ കൊടുക്കാം. കടല പിണ്ണാക്ക് 1-2 പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ കൊടുക്കാം. ഇടയ്ക്കിടെ ഫിഷ് അമിനോ ആസിഡ്പോലെയുള്ള ജൈവവളങ്ങള്‍ കൂടി ഉപയോഗിക്കാം.
ചെടികള്‍ വള്ളി വീശി വരുമ്പോള്‍ പന്തല്‍ ഇട്ടു കൊടുക്കണം, 1-2 തൈകള്‍ മാത്രം എങ്കില്‍ ഒരു തെങ്ങിന്റെ ഓല കുത്തിച്ചാരി വെച്ചു അതിലേക്കു പടര്‍ത്താം. ടെറസില്‍ എങ്കില്‍ ചെറിയ കമ്പുകള്‍ കൊണ്ട് ചെറിയ രീതിയില്‍ പന്തല്‍ ഉണ്ടാക്കി പടര്‍ത്തുക. ആദ്യം ഉണ്ടാകുക ആണ്‍ പൂക്കള്‍ ആണ്, പിന്നീടു പെണ് പൂക്കള്‍ ഉണ്ടാകും.
കായീച്ച ആണ് പാവലിന്റെ പ്രധാന ശത്രു. കായ ആകുന്ന സമയം കടലാസ് കൊണ്ട് മറച്ചു വെച്ച് കായീച്ചയില്‍ നിന്നും സംരക്ഷിക്കാം. .
പോഷക പ്രധാനവും കൂടെ ഔഷധ ഗുണവും ഉണ്ട് പാവയ്ക്കയില്‍. കാത്സ്യം, ഇരുമ്പ് , ജീവം എ, ബി ,സി ഇവ ധാരാളം അടങ്ങിയ പാവക്ക പ്രമേഹം , പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധം കൂടിയാണ്.
കൂടുതല്‍ കൃഷി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/IMlZsD12WLA9P1Rj4xCF4V
No comments