Latest Updates

മീലി ബഗുകളെ വളരെ എളുപ്പം നശിപ്പിക്കാം

ചെടികളെയും പച്ചക്കറികളെയും നിരന്തരം ആക്രമിക്കുന്ന കീടമാണ്‌ മീലിബഗ്. മീലി ബഗ്ഗിന്റെ ആക്രമണം നേരിടുന്ന പച്ചക്കറികളില്‍ കാണുന്ന പ്രകടമായ ലക്ഷണം ഇല ചുരുണ്ട് പോകുന്നതാണ്.

പ്രധാനമായും തക്കാളി, പച്ച മുളക് തുടങ്ങിയവയില്‍ ഈ പ്രശ്നം ഇപ്പോഴും ഉണ്ടാവാറുണ്ട്. ഇത് നമ്മള്‍ കഴിക്കുന്നതായത്‌ കൊണ്ട് തന്നെ കെമിക്കലുകള്‍ അടിക്കുന്നത് നല്ലതല്ല.

മീലി ബഗുകള്‍ ഇലയുടെ അടിയിലും തണ്ടിലും പറ്റിപിടിച്ചിരുന്നു നീരൂറ്റി കുടിക്കുനത് കൊണ്ടാണ് ഇല ചുരുണ്ട് ചെടിയുടെ വളര്‍ച്ച മുരടിച്ചു പോകുന്നത്. ഇങ്ങിനെ സംഭവിക്കുന്ന ചെടികളില്‍ പിന്നെ കായ പിടിക്കാതെ ആവും.

വെളുത്ത നിറത്തില്‍ ഉള്ള കാണാന്‍ സാധിക്കുന്ന വലിപ്പത്തില്‍ ഉള്ള ജീവികള്‍ ആണിവ. ഇവയുടെ പുറം തൊലിയില്‍ ഉള്ള മെഴുക് പോലുള്ള പദാര്‍ത്ഥമാണ് വെളുത്ത നിറത്തില്‍ കാണപ്പെടുന്നത്. ഇത് നശിച്ചാല്‍ പിന്നെ ഇവയ്ക്ക് ജീവിച്ചിരിക്കാന്‍ സാധിക്കില്ല.

ഇവയെ നശിപ്പിക്കുവാനായി നമുക്ക് വീട്ടില്‍ തന്നെ ഒരു കീട നാശിനി തയാറാക്കാം. ഇതിനായി രണ്ടു പിടി ചോറ് എടുത്തു ഒരു കുപ്പിയില്‍ ഇട്ട് മുക്കാല്‍ ഭാഗത്തോളം വെള്ളം നിറച്ചു നല്ലതുപോലെ അടച്ചു വെക്കുക. ഫെര്‍മന്റെഷന്‍ നടക്കുവാനാണ് ഇങ്ങിനെ ചെയ്യുനത്.

10 ദിവസം ഇങ്ങിനെ വെയില്‍ കൊള്ളാത്ത സ്ഥലത്ത് വെക്കണം. ഒരോ ദിവസവും നല്ലതുപോലെ കുലുക്കി കൊടുക്കുകയും വേണം. നല്ലതുപോലെ അലിഞ്ഞു കഴിയുമ്പോള്‍ അരിച്ചെടുക്കുക. ഇതിന്റെ കൂടെ വേപ്പെണയും കൂടി ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.ഈ ലായനി സ്പ്രേയറില്‍ ആക്കി ഇലയിലും തണ്ടിലും തളിച്ച് കൊടുക്കുക.

ഫെര്മന്റെഷന്‍ നടക്കുന്ന വെള്ളത്തില്‍ ഈതൈല്‍ ആള്‍ക്കഹോള്‍ വലിയ തോതില്‍ ഉണ്ടാവും. ഇത് മീലി ബാഗ്ഗുകളുടെ പുറത്തുള്ള മെഴുകിനെ നശിപ്പിക്കുന്നു. പറ്റി പിടിച്ച് ഇരിക്കുവാന്‍ വേണ്ടിയാണ് വേപ്പെണ്ണ ചേര്‍ക്കുന്നത്.

ഈ ലായനി ആഴ്ചയില്‍ രണ്ടു പ്രാവിശ്യം തളിച്ച് കൊടുത്താല്‍ മീലി ബഗ്ഗിന്റെ ശല്യം ഉണ്ടാവുകയില്ല. ചെയ്യുന്ന രീതി വീഡിയോ ആയി കാണാം. 

കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.

ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ഉള്ള ചകിരിചോറും വെര്‍മി കാമ്പോസ്റ്റും ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ക്ലിക്ക് ചെയ്യുക 

ചെടികളെയും പച്ചക്കറികളെയും കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/L388eNLGyKLJH88Hl2PgIH

No comments