Latest Updates

ചെടികളെ ഫംഗൽ രോഗങ്ങളിൽ നിന്ന് ഈ രീതിയില്‍ സംരക്ഷിക്കാം

കഴിഞ്ഞ പോസ്ടുകളില്‍ നമ്മള്‍ ഫംഗല്‍ ഇന്ഫെക്ഷന്‍സ് വന്നു ചെടികള്‍ നശിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. അതിനെ പ്രധിരോധിക്കുവാന്‍ ഫംഗിസൈഡ് ചെടികള്‍ക്ക് കൊടുക്കുന്നതും കണ്ടു.

തുടര്‍ന്ന് നിരവധി സുഹൃത്തുക്കള്‍ അവര്‍ അന്വേഷിച്ച പല കടകളിലും ഇങ്ങിനൊരു സാധനം ലഭ്യമല്ല എന്ന് പറഞ്ഞിരുന്നു. ലഭ്യമാകുന്ന സ്ഥലം പറയുമോ എന്ന് ചോദിച്ചിരുന്നു. അവര്‍ക്കായാണ് ഇങ്ങിനൊരു പോസ്റ്റ്‌ എഴുതുന്നത്‌. നിങ്ങള്‍ക്കിത് ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ അറിയാമെങ്കില്‍ ഒരാഴ്ചകൊണ്ട് ഫംഗിസൈട് വീട്ടില്‍ എത്തും. 

പല കമ്പനികളുടെ ഫംഗിസൈടുകള്‍ ഓണ്‍ലൈനില്‍ കാണുവാന്‍ സാധിക്കും. നിങ്ങള്ക്ക് ഇഷ്ട്ടമുള്ളത് വാങ്ങാം. വലിയ വില ഒന്നും ഇല്ലാത്ത സാധനമാണിത്. 250 ഗ്രാമിന്റെ ഒരു പാക്ക് വാങ്ങിയാല്‍ ഒരു വര്ഷം ഉപയോഗിക്കാന്‍ പറ്റും.

കുറഞ്ഞത് മാസത്തില്‍ ഒന്നെങ്കിലും ചെടികള്‍ക്ക് തളിച്ച് കൊടുക്കുക. പുതിയ ചെടികള്‍ നടുമ്പോള്‍ വേര് ഉള്ള്പെടുന്ന ഭാഗം ഫംഗിസൈഡ് വെള്ളത്തില്‍ മുക്കിയാല്‍ വേര് ചീയല്‍ ഉണ്ടാവില്ല. 

പ്രത്യേകിച്ച് ഓര്‍ക്കിഡ്, റോസ്, പത്തു മണിചെടി, അഡീനിയം, ഇന്‍ഡോര്‍ പ്ലാന്റുകള്‍ തുടങ്ങിയവയ്ക്കെല്ലാം ചീയല്‍  വരാതെ വളര്‍ത്തുവാന്‍ ഫംഗിസൈട് അത്യാവശ്യമാണ്.

നമ്മള്‍ ഉപയോഗിക്കുന്ന ഒരു ഫംഗിസൈടിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. വാങ്ങാന്‍ താല്പര്യമുള്ളവര്‍ അതില്‍ ക്ലിക്ക് ചെയ്ത് ഓര്‍ഡര്‍ ചെയ്‌താല്‍ മതി.


ഇതൊരു പൌഡര്‍ ആയിട്ടാവും ഉണ്ടാവുക. ഒരു ടീസ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ഇലകളിലും തണ്ടുകളിലും തളിച്ച് കൊടുക്കുക. ഇലയുടെ അടിവശത്തും തളിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

നമ്മള്‍ നേര്സരികളില്‍ നിന്ന് വാങ്ങുന്ന മിക്ക ചെടികളുടെയും ഇലകളില്‍ ഒരു നീല പാടുകള്‍ കാണാറില്ലേ. അത് ഈ ഫംഗിസൈട് ഉണങ്ങി പറ്റി പിടിച്ച് ഇരിക്കുന്നതാണ്. നേര്സരികളില്‍ ആഴ്ചയില്‍ ഒന്ന് ഇവ തളിക്കും അതിനാലാണ് ചെടിയെല്ലാം ഒരു കേടുമില്ലാതെ ഇരിക്കുന്നത്.

ചെടി ചട്ടിക്കുളിലെ മണ്ണിലേക്കും സ്പ്രേ ചെയ്തു കൊടുക്കാം. ഫംഗിസൈട് തളിച്ചു കഴിഞ്ഞുള്ള രണ്ടു ദിവസം ഇലകളില്‍ വെള്ളം തളിക്കാതെ ചുവട്ടില്‍ മാത്രം തളിച്ച് കൊടുക്കുക. എല്ലാ ചെടികള്‍ക്കും ഇത് തളിക്കവുന്നതാണ്.

കമ്പുകള്‍ പ്രൂണ്‍ ചെയ്തു വിടുന്ന  റോസ്, അഡീനിയം തുടങ്ങിയവയില്‍ തീര്‍ച്ചയായും മുറിച്ചു വിടുന്ന ഭാഗത്ത്‌ ഫംഗിസൈട് ഒരു കുഴമ്പ് പരുവത്തില്‍ ആക്കി തേച്ചു പിടിപ്പിക്കുക. പിന്നെ അവ അഴുകി പോവില്ല. 

ചെടികളെ കുറിച്ചുള്ള പുതിയ അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/L388eNLGyKLJH88Hl2PgIH

No comments