അഗ്ലോണിമ ചെടി നടീലും പരിചരണവും.
ഇപ്പോള്‍ ട്രെണ്ടി ആയിക്കൊണ്ടിരിക്കുന്ന ചെടിയാണ് അഗ്ലോണിമ. നൂറിനു മുകളില്‍ വ്യത്യസ്തങ്ങളായ അഗ്ലോണിമചെടികള്‍ വിപണിയില്‍ വാങ്ങുവാന്‍ കിട്ടും. ഇലകളുടെ ഭംഗി തന്നെയാണ് ഈ ചെടികളെ ഏവര്‍ക്കും പ്രിയങ്കരി ആക്കുന്നത്. ചൈനീസ് എവെര്‍ഗ്രീന്‍ എന്നാണ് ഇവ പൊതുവേ അറിയപ്പെടുന്നത്.
ഇന്‍ഡോര്‍ പ്ലാന്റ് ആയും വളര്‍ത്താം എന്നുള്ളത് കൊണ്ട് തന്നെ അഗ്ലോണിമ ചെടികള്‍ക്ക് ആവശ്യകത കൂടുതല്‍ ആണ്. പ്രത്യേകിച്ച് പുതിയ വീടുകളില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ ഭാഗമായി ഓരോ ഭാഗത്തെയും ചുവരുകളുടെ നിറങ്ങള്ക്കനുസരിച്ചു അഗ്ലോണിമ ചെടികളുടെ പല കളറുകള്‍ വെക്കാറുണ്ട്.
ഇടത്തരം വലിപ്പത്തില്‍ ഉള്ള ചട്ടികള്‍ വേണം അഗ്ലോണിമ ചെടികള്‍ വെക്കുവാന്‍ തിരഞ്ഞെടുക്കേണ്ടത്. നടീല്‍ മിശ്രിതമായി മണല്‍ കൂടുതല്‍ ഉള്ള മണ്ണും ചാണകപൊടിയും എടുക്കാം. എല്ല് പൊടിയും ചകിരിചോര്‍ ചേര്‍ക്കുന്നതും നല്ലതാണ്.
ചട്ടിയില്‍ വെള്ളം വാര്‍ന്നു പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. രണ്ടു ദിവസങ്ങള്‍ അല്ലങ്കില്‍ മണ്ണിന്റെ നനവ് നോക്കി മത്രമേ വെള്ളം കൊടുക്കാവു. ഒരു കാരണവശാലും ചട്ടിയില്‍ വെള്ളം കെട്ടി കിടക്കരുത്. അങ്ങിനെ അയാള്‍ ചെടി അഴുകി പോകും.
ഇളം വെയില്‍ ഇഷ്ട്ടപെടുന്ന ചെടികള്‍ ആണിവ. അതായത് രാവിലെ പതിനൊന്നു മണി വരെയുള്ള വെയില്‍ കൊള്ളണം. ഉച്ചയ്ക്കുള്ള വെയില്‍ നല്ലതല്ല. ഇലകള്‍ കരിഞ്ഞു പോകുകയും നിറം മാറി പോകുകയും ചെയ്യും.
ഇലചെടി ആയതുകൊണ്ട് തന്നെ നൈട്രജോന്‍ കൂടുതല്‍ ഉള്ള വളം കൊടുക്കാം ഇടവളമായി ചാണകപൊടി രണ്ടു - മൂന്നു മാസം കൂടുമ്പോള്‍ ഇട്ടുകൊടുക്കാം. പ്രത്യേകിച്ച് വലിയ രോഗങ്ങള്‍ ഒന്നും അഗ്ലോണിമ ചെടികളെ ബാധിക്കാറില്ല. അതുകൊണ്ട് തന്നെ പരിചരണം കുറവ് മതിയായ ചെടികളുടെ ഗണത്തില്‍ പെടുന്നവയാണിത്.
ഇന്‍ഡോര്‍ ആയാണ് വെക്കുന്നതെങ്കില്‍ വെയില്‍ കുറച്ച് എങ്കിലും കിട്ടുന്ന രീതിയില്‍ വേണം വെക്കുവാന്‍. ഇലകളില്‍ വെള്ളം സ്പ്രേ ചെയ്യുനത് ചെടിക്ക് നല്ലതാണ്. തൈകള്‍ ഉണ്ടാവുമ്പോള്‍ മാറ്റി നടാവുന്നതാണ്.
No comments