Latest Updates

പനികൂര്‍ക്കയുടെ അത്ഭുതഗുണങ്ങള്‍. വളരെ എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാം.


പണ്ട് കാലത്ത് എല്ലാ വീട്ടിലും നിര്‍ബന്ധമായും നട്ട് പിടിപ്പിച്ചിരുന്ന ഔഷധ ചെടിയാണ് പനികൂര്‍ക്ക. കഞ്ഞികൂര്‍ക്ക, കര്‍പ്പൂരവല്ലി, ഞവര,നവര, മെക്സിക്കന്‍ മിന്റ്എന്നൊക്കെ പല ദേശത്തും പല പേരുകളില്‍ ഇത് അറിയപെടുന്നുണ്ട്.

പനി, ജലദോഷം, ചുമ, കഫകെട്ടു പോലുള്ളവ ഏറ്റവും വേഗത്തില്‍ പിടിച്ചു കെട്ടാന്‍ കഴിവുള്ള ഔഷധചെടിയാണ് പനികൂര്‍ക്ക. പ്രത്യേകിച്ച് കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമാണിത്. 

പനികൂര്‍ക്ക വളര്‍ത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്. ഇടത്തരം മൂപ്പെത്തിയ തണ്ടുകള്‍ നടാനായി തിരഞ്ഞെടുക്കാം. ചെറിയ ചെടിച്ചട്ടികളിലോ നിലത്തു നേരിട്ടോ നടാം. അടിവളമായി ചാണകപൊടി ചേര്‍ത്തു കൊടുക്കാം. 

ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ ചുവട്ടില്‍ നിന്ന് ധാരാളം ശാഖകള്‍ ഉണ്ടായി നന്നായി പടര്‍ന്നു വളരുന്ന ചെടിയാണിത്. ഇതിന്റെ മറ്റൊരു ഇനമാണ്‌ ചുമ കൂര്‍ക്ക. ഒരേ പോലെ കാഴ്ചയില്‍ തോന്നിക്കുമെങ്കിലും കട്ടി കുറഞ്ഞതും ചെറിയ തവിട്ടു നിറത്തിലുള്ളതുമായ ഇലകളാണ് ചുമകൂര്‍ക്കയുടെത്. ചുമയ്ക്കുള്ള ഒറ്റമൂലിയായാണ് ഇത് ഉപയോഗിക്കുന്നത്.

പനികൂര്‍ക്കയുടെ ഇലകളാണ് വിവിധ രോഗങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇല വൃത്തിയായി കഴുകി വെറുതെ ചവച്ചരച്ചു ഇടയ്ക്ക് കഴിക്കുന്നത്‌ ശ്വാസകോശ സംബന്ധിയായ രോഗങ്ങളെ പ്രധിരോധിക്കുവാന്‍ സഹായിക്കും.

മുതിര്‍ന്ന ആളുകള്‍ക്ക് ഗ്യാസ്, ദഹനക്കേട് തുടങ്ങിയ ദഹന സംബന്ധിയായ പ്രശ്നങ്ങള്‍ക്ക് പനിക്കൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര് ചെറുതേനില്‍ ചലിച്ചു കഴിക്കാവുന്നതാണ്.

മൂക്കടപ്പ് ഉണ്ടങ്കില്‍ ഇല കൈയില്‍ ഇട്ടു ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പ് മാറി കിട്ടുന്നതാണ്. ശ്വാസം മുട്ടല്‍ ഉള്ളവര്‍ക്ക് പനികൂര്‍ക്ക ഇല ഇട്ടു ആവി പിടിച്ചാല്‍ വലിയ ആശ്വാസം കിട്ടുന്നതാണ്.

തുടര്‍ച്ചയായി പനിയും ജലദോഷവും വരുന്ന കുട്ടികള്‍ക്ക് പനികൂര്‍ക്ക ഇട്ടു തിളപ്പിച്ചാറിച്ച വെള്ളം സ്ഥിരമായി കുടിക്കാന്‍ കൊടുക്കുന്നത് രോഗപ്രധിരോധ ശേഷി വര്‍ധിപ്പിച്ചു ഈ വക രോഗങ്ങള്‍ ശമിപ്പിക്കുനതാണ്. 

2 വയസ്സില്‍ താഴയുള്ള കുട്ടികള്‍ക്ക് മൂക്കടപ്പ് പോലുള്ളവ ശ്രദ്ധയില്‍ പെട്ടാല്‍ രണ്ടു പനികൂര്‍ക്ക ഇലയും രണ്ടു വെളുത്തുള്ളിയും ചതച്ചു കുട്ടി കിടക്കുന്നതിനു അടുത്തായി വച്ചാല്‍  മൂക്കടപ്പ് മാറി കിട്ടുന്നതാണ്.

വളരെ എളുപ്പത്തില്‍ നമുക്ക് വളര്‍ത്തിയെടുക്കാവുന്ന ഈ ചെടി ഒരെണ്ണം തീര്‍ച്ചയായും വീട്ടില്‍ നട്ട് പിടിപ്പിക്കുക. പ്രത്യേകിച്ച് നഗരങ്ങളിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന ഈ കാലത്ത് ഒരു പനികൂര്‍ക്ക ചെറിയൊരു ചെടി ചട്ടിയിലോ ഹാങ്ങിംഗ് പോട്ടിലോ ടെറസ് അല്ലങ്കില്‍ ബാല്‍ക്കണിയില്‍ വളര്‍ത്തിയെടുത്താല്‍ ആശുപത്രി വാസം പരമാവധി കുറയ്ക്കാം.  

കൂടുതല്‍ ഗുണഗണങ്ങള്‍ ഡോക്ടര്‍ പറയുന്നത് വീഡിയോ ആയി കാണാം. കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകു.https://chat.whatsapp.com/F79bHmxc69ZHD3cScEHSHS‌ 

No comments