ആഫ്രിക്കന്‍ വയലെറ്റ് അടിപൊളിയായി വളര്‍ത്താം
നിരവധി കളറുകളില്‍ ഉള്ള മനോഹരമായ പൂക്കള്‍ ഇടുന്ന ഇന്‍ഡോര്‍ ചെടിയാണ് ആഫ്രിക്കന്‍ വയലറ്റ്. കുറച്ചു പരിചരണം ഉണ്ടങ്കില്‍ വളരെ നന്നായി വീട്ടില്‍ വളര്‍ത്തിയെടുക്കാം.
ആഫ്രിക്കന്‍ വയലറ്റ് നടാനായി ഇടത്തരം ചട്ടികള്‍ മതിയാവും. അടിയില്‍ ദ്വാരങ്ങള്‍ ഉള്ള ചട്ടികള്‍ ആണ് നല്ലത്. കാരണം വെള്ളം കൂടിയാല്‍ ചെടി അഴുകി പോവും. നടീല്‍ മിശ്രിതമായി മണല്‍ വളരെ കൂടുതല്‍ ഉള്ള മണ്ണാണ് നല്ലത്.
ചെടി നടുമ്പോള്‍ കുറച്ചു ഉയര്‍ന്നു നില്‍ക്കുന്ന രീതിയില്‍ നടുക. അതാവുമ്പോള്‍ ഒഴിക്കുന്ന വെള്ളമൊന്നും തണ്ടിലേക്ക് വരില്ല. നേരിട്ടുള്ള സൂര്യ രശ്മികള്‍ അടിക്കുന്ന രീതിയില്‍ ഈ ചെടികളെ വെക്കരുത്. ഇലകളൊക്കെ പെട്ടന്ന് കരിഞ്ഞു പോകും.
എന്നാല്‍ വെളിച്ചം 5 -6 മണിക്കൂര്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം വെക്കുവാന്‍. കാര്‍ പോര്‍ച്ചിലും സിറ്റ് ഔട്ടിലും ബാല്‍ക്കണിയിലും ഉള്ളില്‍ ജനാലയുടെ അടുത്തുമൊക്കെ ആഫ്രിക്കന്‍ വയലറ്റ് ചെടി വളര്‍ത്താവുന്നതാണ്.
വെള്ളം ഒട്ടും കെട്ടി കിടക്കുവാന്‍ പാടില്ല. ഏറ്റവും നല്ലത് സെല്‍ഫ് വാട്ടറിംഗ് ചെടി ചട്ടികളില്‍ നടുന്നതാണ്. അതാവുമ്പോള്‍ താഴെ വശത്ത് കൂടി വെള്ളം ഒഴിക്കുവാന്‍ സാധിക്കും. സെല്‍ഫ് വാട്ടറിംഗ് ചെടി ചട്ടി ഓണ്‍ലൈന്‍ ആയി വിലക്കുറവില്‍ വാങ്ങാന്‍ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മണ്ണ് ഡ്രൈ ആവുമ്പോള്‍ മാത്രം വെള്ളം ഒഴിച്ച് കൊടുക്കാവു. സാധാരണ ചട്ടികളില്‍ ആണ് ഇത് നട്ടിരിക്കുന്നതെങ്കില്‍ വെള്ളം ഒഴിക്കുമ്പോള്‍ ഇതിന്റെ ഇലകളിലോ തണ്ടിലോ മുട്ടാതെ ചെടിചട്ടിയുടെ ഒരു വശത്ത് കൂടി മാത്രം ഉള്ളിലെയ്ക്ക്ക് കുറേശെ ഒഴിച്ച് കൊടുക്കുക.
കാരണം വളരെ വേഗം ചീക്കല്‍ പിടിക്കുന്ന ചെടിയാണിത്. ഇതിന്റെ ഇലകളിലും തണ്ടുകളിലും വെള്ളം തന്നെയാണ് കൂടുതല്‍ ഉള്ളത്. അത് കൊണ്ട് പുറമേ വെള്ളത്തിന്റെ അളവ് കൂടുമ്പോളാണ് ചീയല്‍ സധാരണയായി കണ്ടു വരുന്നത്. പ്രതേകിച്ചു മഴക്കാലത്ത് ഈ കാര്യങ്ങള്‍ കൃത്യമായി പാലിക്കണം
ചാണകപൊടിയോ കമ്പോസ്റ്റോ വളമായി കൊടുക്കാം. കൂടുതല്‍ കരുത്തോടെ വളരാനും പൂക്കള്‍ പിടിക്കാനും NPK 19:19 :19 കൊടുക്കാം. പൊടിയായോ വെള്ളത്തില്‍ കലക്കിയോ കൊടുക്കാവുന്നതാണ്.
ഫംഗസ് രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള ചെടിയാണിത്. അത് കൊണ്ട് തന്നെ മാസത്തില്‍ ഒന്നെങ്കിലും ഫംഗിസൈഡ് ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.
തൈകള്‍ ഉണ്ടാക്കുവാനായി ഇലകള്‍ ആണ് തിരഞ്ഞെടുക്കേണ്ടത്. അത്യാവശ്യം മൂപ്പെത്തിയ ഇലകള്‍ തണ്ടോട് കൂടി മുറിച്ചെടുക്കുക. ചകിരി ചോറും കമ്പോസ്റ്റും കൂടി ചേര്‍ന്നുള്ള മിശ്രിതത്തില്‍ വെച്ച് തൈകള്‍ ഉണ്ടാക്കി എടുക്കാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/CPqPcmPCJRfKpqlhPNgWYv
No comments