Latest Updates

വാഴയിലെ പിണ്ടിപുഴുവിനെ ഇല്ലാതാക്കാം.

വാഴ നട്ടിട്ടുള്ളവര്‍ നേരിടുന്ന വലിയ പ്രശ്നമാണ് പിണ്ടിപുഴുവിന്റെ ആക്രമണം. ഇങ്ങനെയുള്ള വാഴകളില്‍ കുല ചെറുത് ആവുകയും പെട്ടന്ന് തന്നെ ഒടിഞ്ഞു വീഴുകയും ചെയ്യും.

ഒരു തരം വണ്ടുകള്‍ ആണ് വാഴയുടെ പിണ്ടി തുളച്ചു മുട്ട ഇടുന്നത്. ഈ മുട്ടകള്‍ വിരിഞ്ഞു പുഴു ഉണ്ടാവുന്നു. ഇവ വലുതായി പുറത്തു പോവുന്ന സമയം വരെ  വാഴയുടെ ഉള്ളിലെ പിണ്ടി ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നു. 

പുഴു ഉള്ളില്‍ ഉള്ള വാഴകളില്‍ ഒരു തരം വെളുത്ത ജെല്‍ പോലുള്ളത് പിണ്ടിയുടെ പുറമേ ഒലിച്ചു ഇറങ്ങുന്നത് കാണുവാന്‍ സാധിക്കും. വാഴ നട്ട് 3 -4 മാസം ആവുംബോളാണ് പുഴു വിരിഞ്ഞ് ഇറങ്ങുന്നത്. 

ഇവയെ നിയന്ത്രിചില്ലങ്കില്‍ ആ പ്രദേശം മുഴുവന്‍ ക്രമേണ ഇവ പടരും. മൂന്നാം മാസം മുതല്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ജൈവ രീതി ആണ് തിരഞ്ഞടുക്കുനതെങ്കില്‍ വേപ്പിന്‍ കുരു പൊടിച്ചത് ഒരു വാഴയ്ക്ക് 50 ഗ്രാം എന്ന അളവില്‍ വാഴയുടെ കവിളില്‍ ഇട്ടു കൊടുക്കാം. 

മറ്റൊരു മാര്‍ഗ്ഗം മിത്ര നിമാ വിരകള്‍ വാഴ ഒന്നിന് 4 എണ്ണം എന്നാ തോതില്‍ വാഴയുടെ കവിളുകളില്‍ ഇട്ടു കൊടുക്കാം. പുഴുവിന്റെ എണ്ണം വളെരെയധികം കൂടി ജൈവ നിയന്ത്രണ മാര്‍ഗ്ഗങ്ങളില്‍ ഇവയെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍, ആവശ്യം എന്ന് തോന്നിയാല്‍  രാസ കീടനാശിനി ഉപയോഗിക്കാം

ക്ലോര്‍ പൈറിഫോസ് 2.5 ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴയുടെ കവിളിലും പിണ്ടിയിലും തളിച്ച് കൊടുക്കാം. മറ്റൊന്ന് കാര്‍ട്ടാപ്പ് ഹൈഡ്രോ ക്ളോറൈട് 20 ഗ്രാം വീതം വാഴയുടെ ചുവട്ടില്‍ ഒരടി അകലത്തില്‍ തടമെടുത്തു ഇട്ട് മൂടുക. ശേഷം നനച്ചു കൊടുക്കുക.

മറ്റൊന്ന് തയോമെത്തോക്സാം 1 ഗ്രാം 5 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കവിളിലും പിണ്ടിയിലും തളിച്ച് കൊടുത്തും വാഴയിലെ പിണ്ടി പുഴുവിനെ അശേഷം ഒഴിവാക്കാന്‍ സാധിക്കുനതാണ്. 

അവലംബം : കേരള കാര്‍ഷിക സര്‍വ്വകലാശാല 

കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Iut0mknUA3t7CSb0oTyRlo 

No comments