പത്തുമണി ചെടി കൊണ്ടൊരു പില്ലര്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം
ഇനി അങ്ങോട്ട് മേയ് മാസം വരെ പത്തുമണി പൂക്കളുടെ കാലമാണ്. പത്തുമണി ചെടികളെ ഇഷ്ട്ടപെടാത്തവരായി ആരും ഉണ്ടാവില്ല. വെറുതെ നിലത്തും ചെടിച്ചട്ടിയിലും മാത്രം വളര്‍ത്താതെ വിവിധ മാതൃകകളില്‍ പത്തുമണി ചെടികളെ നട്ട് വളര്‍ത്തുക എന്നതാണ് ഇപ്പോള്‍ ഉള്ള ആകര്‍ഷണീയമായ പ്രവണത.
അതില്‍ തന്നെ പില്ലര്‍ മാതൃകയില്‍ പത്തുമണി ചെടി നട്ട് വളര്‍ത്തിയെടുക്കുന്നത് പൂത്ത് നില്‍ക്കുന്നത് കാണാന്‍ വളരെ മനോഹരമാണ്. അതിനായി വലിയ പ്ലാസ്റിക് കുപ്പികള്‍ എടുക്കാം. മുകള്‍ വശവും താഴ്ഭാഗവും മുറിച്ചു മാറ്റി കുപ്പികള്‍ ഒന്നിലേയ്ക്കു മറ്റൊന്ന് ഇറക്കി അതിനു മുകളില്‍ അടുത്തത് ഇറക്കി ചെറിയ പ്ലാസ്റ്റിക് നൂല്‍ കൊണ്ടോ കമ്പി കൊണ്ടോ കെട്ടി ഉറപ്പിക്കുക.
പത്തുമണി ചെടികളുടെ തണ്ടുകള്‍ ഉള്ളിലേയ്ക്ക് കടത്തി വെക്കുവാന്‍ പറ്റുന്ന വിധത്തില്‍ ദ്വാരങ്ങള്‍ ഇട്ടതിനു ശേഷം ആകര്‍ഷണീയമായ പെയിന്റുകള്‍ അടിച്ചു മനോഹരമാക്കാം.
ഈ പില്ലറിനെ ഒരു ചെടി ചട്ടിയുടെ ഉള്ളില്‍ ഇറക്കി വച്ച് ഉറപ്പിച്ചതിനു ശേഷം നടീല്‍ മിശ്രിതം നിറച്ചു പത്തുമണി ചെടിയുടെ തണ്ടുകള്‍ നടാവുന്നതാണ്. മുകള്‍ വശത്തുകൂടി വെള്ളവും വളവും ഇട്ടു കൊടുക്കാം കുറച്ചു ദിവസങ്ങള്‍ക്കൊണ്ട് തന്നെ ഇവ വളര്‍ന്നു പ്ലാസ്റ്റിക് കുപ്പികള്‍ കാണാനാവാത്ത വിധം വളര്‍ന്നു പൂത്തുലയും.
പല നിറങ്ങളില്‍ ഉള്ള ചെടികള്‍ വെച്ചാല്‍ കാണാന്‍ മനോഹരമാവും. ഇതിന്റെ നിര്‍മ്മാണ രീതി വീഡിയോ ആയി കാണാം. പുതിയ ചെടി വിശേഷങ്ങള്‍ അറിയുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3
No comments