പൂച്ചെടികള്‍ക്ക് പഴത്തൊലി കൊണ്ട് കിടില്ലന്‍ വളം ഉണ്ടാക്കാം
പൊട്ടാഷ് വളരെ കൂടുതല്‍ അളവില്‍ അടങ്ങിയിരിക്കുനത് കൊണ്ടാണ് പഴത്തൊലി കൊണ്ടുള്ള വളം ഏറ്റവും നല്ലതാണെന്ന് പറയുന്നത്. പ്രതേകിച്ചു നഗരങ്ങളില്‍ ചെടികളും പച്ചക്കറികളും വളര്‍ത്തുന്നവര്‍ക്ക് ചാണകപൊടിയും മണ്ണിര കമ്പോസ്റ്റും ഒക്കെ ലഭിക്കുവാന്‍ താമസം ചിലപ്പോള്‍ നേരിടാം.
അങ്ങിനെയുള്ളവര്‍ക്കൊക്കെ വളരെ പ്രയോജനകരമാണ് ഈ വളം. ഉണ്ടാക്കുവാനും എളുപ്പമാണ്. ഇത് ഉണ്ടാക്കുന്ന മൂന്ന് രീതികള്‍ പറയാം.
ഒന്നാമത്തെ രീതി എന്ന് പറയുന്നത് പഴത്തൊലി - ഏത്തപഴത്തിന്റെ തൊലിയാണ് ഏറ്റവും നല്ലത്, ചെറുതായി അരിഞ്ഞെടുക്കുക. ഇത് ഒരു പാത്രത്തില്‍ ഇട്ട് ഇരട്ടി വെള്ളം ഒഴിക്കുക. ശേഷം നല്ലത് പോലെ വെട്ടി തിളപ്പിക്കുക.
ഒരു ദിവസം അതെ പാത്രത്തില്‍ വച്ച് തണുക്കാന്‍ അനുവദിക്കുക. ഈ സമയത്ത് വെള്ളത്തിന്റെ കളര്‍ മാറി പഴത്തോലിയുടെ കളര്‍ ആവും. അതായത് തിളപ്പിക്കുന്ന സമയത്ത് പഴത്തൊലിയില്‍ ഉള്ള പോഷകങ്ങള്‍ വെള്ളത്തിലേയ്ക്ക് ലയിക്കും.
പഴത്തൊലി പിഴിഞ്ഞെടുത്തു ഈ വെള്ളം അരിച്ചെടുത്ത് 5 ഇരട്ടി വെള്ളം ചേര്‍ത്തു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ബാക്കിയുള്ളത് ഒരു ചില്ല് കുപ്പിയില്‍ സൂക്ഷിച്ചു വെക്കാം. ആഴ്ചയില്‍ ഒന്ന് വീതം ഇത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.
ഈ വളങ്ങള്‍ ലായനി രൂപത്തില്‍ ഉള്ളതായത് കൊണ്ട് വൈകുന്നേരങ്ങളില്‍ കൊടുക്കുന്നത് ആണ് നല്ലത്. പൂചെടികള്‍ക്കും കായ് പിടിക്കുന്ന പച്ചക്കറികള്‍ക്കും ഇന്‍ഡോര്‍ ചെടികള്‍ക്കും വളരെ നല്ലതാണ്. പൊട്ടാഷ് കൂടാതെ മഗ്നീഷ്യം, വിറ്റാമിനുകളും ഈ വളത്തില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചെടികള്‍ക്ക് അത്യുത്തമമാണ്.
രണ്ടാമത്തെ രീതി പഴത്തൊലി ചെറുതായി അരിഞ്ഞ് ഒരു കുപ്പിയില്‍ ഇടുക. മുക്കാല്‍ ഭാഗത്തോളം വെള്ളം ഒഴിക്കുക. എല്ലാ ദിവസവും നല്ലത് പോലെ രണ്ടു നേരം കുലുക്കി കൊടുക്കുക. അതുപോലെ തന്നെ കുപ്പിയുടെ അടപ്പ് കുറച്ചു സമയം തുറന്നു വെക്കുക.
ഈ കുപ്പിയില്‍ സംഭാവിക്കുനത് ഫെര്‍മന്റെഷന്‍ ആണ്. കുപ്പിയുടെ അടപ്പ് തുറന്നു വെക്കുമ്പോള്‍ ഇതിനു ആവശ്യമായ ഓക്സിജന്‍ കുപ്പിക്കുളില്‍ കടക്കും. ശേഷം നല്ലതുപോലെ അടച്ചു വെക്കുക. ഇത് പോലെ 10 ദിവസം വെക്കുക. ഈ സമയം കൊണ്ട് പഴതൊലിയിലെ പോഷകങ്ങള്‍ വെള്ളത്തിലേക്ക് കലരും.
ഈ രീതിക്കുള്ള മറ്റൊരു ഗുണം ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന സൂഷ്മജീവികളും ഈ വെള്ളത്തില്‍ ഉണ്ടായി വരും. ഇതും അഞ്ചിരട്ടി വെള്ളം ചേര്‍ത്തു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.
മൂന്നാമത്തെ രീതി പഴത്തൊലി നല്ലതുപോലെ ഉണക്കി എടുക്കുക. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ വെക്കരുത്. നല്ലത് പോലെ ഉണങ്ങി എന്ന് തോന്നുമ്പോള്‍ മിക്സിയില്‍ ഇട്ടു ചെറിയ തരികള്‍ ആയി പൊടിച്ച് എടുക്കുക.
ഈ പൊടിച്ച വളം ഒരു ചട്ടിക്ക് മൂന്ന് സ്പൂണ്‍ വീതം രണ്ടാഴ്ച കൂടുംമ്പോള്‍ ചെടികള്‍ക്ക് കൊടുക്കാം. പൊട്ടാഷ് കൂടുതല്‍ ആയതു കൊണ്ട് തന്നെ വളരെ വേഗം പൂക്കളുടെ എണ്ണം കൂടുകയും കരുത്ത് ഉണ്ടാവുകയും ചെയ്യും.
കൂടുതല്‍ അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാനായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3
No comments