പൂന്തോട്ടം മനോഹരമാക്കുവാന്‍ ഗാര്‍ഡന്‍ സ്റ്റാന്റുകള്‍ വാങ്ങാം
ചെടിച്ചട്ടികള്‍ വെക്കുവാനുള്ള ഗാര്‍ഡന്‍ സ്ടാന്ടുകളെ കുറിച്ചുള്ള പോസ്റ്റുകള്‍ മുന്പ് ഇട്ടപ്പോള്‍ കുറെ സുഹൃത്തുകള്‍ ചോദിച്ചിരുന്നു ഇവ റെഡിമൈഡ് ആയി ലഭിക്കുന്ന കടകള്‍ അറിയാമോ എന്ന്..
അത് അന്വേഷിച്ചപ്പോഴാണ് ഓണ്‍ലൈന്‍ ആയി റെഡിമൈഡ് ഗാര്‍ഡന്‍ സ്ടാണ്ടുകള്‍ വാങ്ങാന്‍ കിട്ടും എന്ന് അറിഞ്ഞത്. ഇതിനു നമ്മള്‍ പണിയിപ്പിച്ചു എടുക്കുനതുപോലെ ക്വാളിറ്റി ഉണ്ടാവുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷെ ഇത് വാങ്ങി ഉപയോഗിക്കുന്നവര്‍ പറയുന്നത് ഏറ്റവും മികച്ചത് ആണെന്നാണ്.
ഗാര്‍ഡന്‍ സ്ടാന്ടുകള്‍ ഉപയോഗിക്കുനതിന്റെ ഗുണം കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ വളരെ മനോഹരമായി ക്രമീകരിച്ചു വെക്കാം എന്നതാണ്. രണ്ടു തട്ട് ഉള്ളവയും മൂന്നു തട്ട് ഉള്ളവയും വാങ്ങാന്‍ കിട്ടും.
പല കനത്തില്‍ ഉള്ള ഇരുംബ്, സ്റ്റീല്‍ കൊണ്ടുള്ള നിരവധി മാതൃകകള്‍ ലഭ്യമാണ്. എപ്പോളും കനം കൂടിയ സ്ടാണ്ടുകള്‍ വാങ്ങുന്നതാണ് നല്ലത്. എങ്കിലേ പരമാവധി ഭാരം ഉള്ള വലിയ ചെടിച്ചട്ടികള്‍ വെക്കുവാന്‍ പറ്റു.
സാധനങ്ങള്‍ വാങ്ങി പണിയിപ്പിചെടുക്കുനതിലും ചിലവ് കുറവാണ് ഓണ്‍ലൈന്‍ വഴി വാങ്ങുന്നത്. ഓര്‍ഡര്‍ ചെയ്‌താല്‍ 10 ദിവസങ്ങള്‍ കൊണ്ട് വീട്ടില്‍ എത്തും. ഓരോ ഭാഗങ്ങള്‍ എടുത്തു നട്ടും ബോള്‍ട്ടും യോജിപിച്ചു എടുക്കാം. ചെയ്യുന്ന വിധം കാണിക്കുന്ന ചിത്രങ്ങളോട് കൂടിയ ബ്രൌഷേറും ടൂള്‍സും പാക്കറ്റില്‍ ഉണ്ടാവും.
ഏതാനും ചില സ്ടാണ്ടുകളുടെ വിവരങ്ങളും വാങ്ങാനുള്ള ലിങ്കും താഴെ കൊടുക്കുന്നു. വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് ഉപകാരപ്പെടും.
No comments