Latest Updates

ഉപയോഗം ഇല്ലാത്ത ടൈല്‍ കൊണ്ട് ചെടിച്ചട്ടി ഉണ്ടാക്കാം


പലരുടെയും വീടുകളില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വസ്തുവാണ് കൂടുതല്‍ വന്ന ടൈല്‍സ്. അല്ലങ്കില്‍ മുറിച്ചു മിച്ചം വന്ന ഭാഗങ്ങള്‍ എങ്കിലും ഉണ്ടാവും. ഇവയെ കളയാതെ നമുക്ക് ചെടി നടാനായി ഉപയോഗിക്കാം.

ടൈല്‍ ചട്ടിയില്‍ നേരിട്ട് മണ്ണ് നിറച്ചോ കളിമണ്‍ ചെടിച്ചട്ടി ഇറക്കി വെച്ചോ ഉപയോഗിക്കാം. സിറ്റ് ഔടിലും കാര്‍ പോര്ചിലും ഒകെ വര്‍ണ്ണ മനോഹരമായ ടൈല്‍ ചെടിചട്ടിയില്‍ ചെടികള്‍ വളരുന്നത്‌ കാണാന്‍ വളരെ ഭംഗിയാണ്.

ഇടത്തരം വലിപ്പത്തിലുള്ള ചട്ടിയാണ് ടൈല്‍ കൊണ്ട് ഉണ്ടാക്കുവാന്‍ ഉചിതം. വലിയ ടൈല്‍ ആണങ്കില്‍ നമുക്ക് ആവശ്യമുള്ള വലിപ്പത്തില്‍ മുറിച്ചു എടുക്കാം. ഒരു പ്ലാസ്റ്റിക്‌ ഷീറ്റിനു മുകളില്‍ വച്ച് നാല് വശങ്ങളില്‍ വച്ച് മുറുക്കെ കെട്ടുക. ശേഷം സിമന്റ് കൂട്ടി ഉള്ളില്‍ അടിഭാഗത്ത്‌ നിറയ്ക്കുക.


വെള്ളം വാര്‍ന്നു പോകാന്‍ ഒരു ദ്വാരം അടിയില്‍ ഉണ്ടാക്കണം. നാല് മൂലകളും സിമന്റ് കൊണ്ട് തേച്ചു കൊടുക്കണം. നല്ലത് പോലെ ഉറച്ചു ഉണങ്ങിയതിനു ശേഷം സിമന്റ് വെള്ളം കൂടി ഗ്രൌട്ട് ആക്കി ഇതിനു പുറമേ തേച്ചു കൊടുക്കുക.

വേണമെങ്കില്‍  അടിവശത്ത് നാല് ബുഷ്‌ പോലെ സിമന്റ് കൊണ്ട് തന്നെ ഉണ്ടാക്കി വെക്കാവുന്നതാണ്. സെറ്റ് ആയതിനു ശേഷം മണ്ണ് നിറച്ചു ചെടികള്‍ നടാം. മണ്ണ് നിറച്ചു ചെടികള്‍ നട്ടതിനു ശേഷം എടുത്തു മാറ്റുന്നത് സൂക്ഷിച്ച് ചെയ്യണം. മറ്റു ചെടിച്ചട്ടികള്‍ പോലെ ഇതിനു ബലം ഉണ്ടാവണം എന്നില്ല.

എന്നിരുന്നാലും എത്ര വര്‍ഷം വേണമെങ്കിലും നല്ല ഭംഗിയോടു കൂടി തന്നെ ഈ ചെടിച്ചട്ടികള്‍ നില നില്‍ക്കും. ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ വീഡിയോകള്‍ കാണുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. ഇതുപോലെ കൃഷിയും ചെടികളെയും കുറിച്ചുള കൂടുതല്‍ ഇന്ഫോര്‍മഷന്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/B8njckoHdo3LpUz5sBHozg

No comments