കുരുവില്ലാത്ത തണ്ണിമത്തന്‍ വാണിജ്യപരമായി നട്ട് ലാഭം നേടാം
വിപണിയില്‍ ഏറ്റവും വിലയുള്ള തണ്ണിമത്തന്‍ കുരു ഇല്ലാത്ത ഇനങ്ങള്‍ ആണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ് തണ്ണിമത്തന്‍ നടാന്‍ ഏറ്റവും അനുയോജ്യം. വിദേശരാജ്യങ്ങളില്‍ ഏറ്റവും പ്രിയമുള്ള ഇനങ്ങള്‍ ആണങ്കിലും ഇന്ത്യയില്‍ കുരു ഇല്ലാത്ത തണ്ണിമത്തന്‍ അത്ര പ്രചാരത്തില്‍ ആയിട്ടില്ല
കേരളകാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും കുരു ഇല്ലാത്ത രണ്ട് ഇനം തണ്ണിമത്തന്‍ പുറത്ത് ഇറക്കിയിട്ടുണ്ട്. ചുവന്ന നിറത്തില്‍ കാണപ്പെടുന്ന ശോണിമ, മഞ്ഞ നിറത്തില്‍ ഉള്ള സ്വര്‍ണ്ണ എന്നിവയാണിത്. ഇവയുടെ വിത്തുകള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ലഭ്യമാണ്.
ജനുവരി - മാര്‍ച്ച് മാസങ്ങളില്‍ തണ്ണിമത്തന്‍ വിളവെടുക്കാം. രണ്ടു രീതിയില്‍ ഇവ കൃഷി ചെയ്യാം. തുറസ്സായ സ്ഥലങ്ങളിലും, അതുപോലെ തന്നെ പൊളി ഹൌസ് പോലുള്ള കൃത്യതാ കൃഷിയും.
തടങ്ങള്‍ എടുത്താണ് തണ്ണിമത്തന്‍ നടെണ്ടത്. ഇതില്‍ ഏറ്റവും പ്രധാനപെട്ട കാര്യം പോളിനേഷന്‍ നടത്തുവാനായി ഷുഗര്‍ ബേബി പോലുള്ള ഇനങ്ങളും ഇടകലര്‍ത്തി നടണം. കൃത്രിമ പരാഗണവും ഈ ഇനത്തില്‍ പെട്ട ഇനങ്ങള്‍ക്ക് ആവശ്യമാണ്.
തേനീച്ച കോളനി വെച്ചുകൊണ്ടും പരാഗണം സാധ്യമാക്കാം. അല്ലങ്കില്‍ രാവിലെ ആറു മണി മുതല്‍ എട്ടു മണി വരെയുള്ള സമയങ്ങളില്‍ കൃത്രിമമായി പരാഗണം നടത്തേണ്ടത് ആവശ്യമാണ്.
ഒരു കായ ഏകദേശം 3-4 കിലോ ഉണ്ടാവും. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും 15 ടണ്ണ്‍ വിളവ് ശരാശരി ലഭിക്കും. വാണിജ്യപരമായി കൃഷി ചെയ്‌താല്‍ നല്ല ലാഭം പ്രതീക്ഷിക്കാവുന്ന ഒരു മേഖലയാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോ കാണാം.
No comments