Latest Updates

ചൈനീസ്‌ ബോള്‍സം നടീലും പരിചരണവും

അധികം ഉയരം വെക്കാത്ത തരം ചൈനീസ്‌ ബോള്‍സം (dwarf ) ഇപ്പോള്‍ നിരവധി കളറുകളില്‍ ലഭ്യമാണ്. വളര്‍ച്ചയ്ക്ക് അനുസരിച്ച് 20 രൂപ മുതല്‍ വിലയില്‍ നേര്സരികളില്‍ വില്പനയ്ക്കായ്‌ ഇവയുണ്ട്.

നടനായി മണല്‍ കലര്‍ന്ന മണ്ണ് തിരഞ്ഞെടുക്കാം. വെള്ളം വാര്‍ന്നു പോകുന്നതിനാണിത്. കൂടുതല്‍ വെള്ളം ചുവട്ടില്‍ കെട്ടി കിടന്നാല്‍ വേരുകള്‍ ചീഞ്ഞു ഈ ചെടി പെട്ടന്ന് അഴുകി പോവാറുണ്ട്.

ചാണകപൊടി, ചകിരിചോര്‍, കമ്പോസ്റ്റ് തുടങ്ങിയവ നടീല്‍ മിശ്രിതത്തില്‍ കൂട്ടാം. ഇടവളമായി ചാണകപൊടി ഇട്ടു കൊടുക്കാം. വെള്ളത്തില്‍ കലര്‍ത്തി വളങ്ങള്‍ കൊടുക്കുനതാണ് ഉചിതം.

വളമായി NPK 19 :19 :19 കൊടുക്കാം. നേരിട്ട് ഉച്ച സമയത്തുള്ള വെയില്‍ കൊള്ളാതെ ഇരിക്കുന്നതാണ് നല്ലത്. ചൂട് കൂടിയാല്‍ ചെടി ഉണങ്ങിപോകും. മഴക്കാലത് ഷെയിഡ് ഉള്ളിടതെക്ക് മാറ്റി വെക്കണം.

ഇലതീനി പുഴുക്കള്‍ കണ്ടാല്‍ ഏതെങ്കിലും ജൈവ കീടനാശിനി തളിച്ച് നശിപ്പിക്കാം. അല്ലങ്കില്‍ സോപ്പ് ലായനി തളിക്കാം. ഇലയില്‍ വെളുത്ത പൊടി പോലെ കാണുകയാണങ്കില്‍ ഫങ്ങസ് ഒഴിവാക്കാനുള്ള മരുന്നുകള്‍ തളിച്ച് കൊടുക്കാം.

ചെടിയും പൂക്കളും വീഡിയോ ആയി കാണാം. 
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം. https://chat.whatsapp.com/CAOJmWKppUJKKgvqAU0JZa

No comments