Latest Updates

അഡീനിയം കമ്പ് നട്ട് വേര് പിടിപ്പിക്കുന്ന രീതി നോക്കാം



അഡീനിയം ചെടിയെ കുറിച്ചുള്ള നമ്മള്‍ മുന്പ് പോസ്റ്റ്‌ ചെയ്തതില്‍ പലരും ചോദിച്ച കാര്യമാണ് അഡീനിയം കമ്പ് നട്ടാല്‍ പിടിക്കുമോ എന്ന് ? 

തീര്‍ച്ചയായും അഡീനിയം കമ്പ് നട്ട് വളര്‍ത്താവുന്നതാണ്. അത് എങ്ങിയാണ്‌, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇതുപോലുള്ള അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/CAOJmWKppUJKKgvqAU0JZa

നടാന്‍ ഉദേശിക്കുന്ന കമ്പ് നല്ല ആരോഗ്യമുള്ളതായിരിക്കണം. പുതിയ  ഇളം തണ്ടുകള്‍ നടാന്‍ അനുയോജ്യമല്ല. ഇടത്തരം വളര്‍ച്ചയെത്തിയ കമ്പുകള്‍ തിരഞ്ഞെടുക്കുക.

യാതൊരു വിധത്തിലുള്ള ഫംഗല്‍ ബാധയോ ചീയലോ കമ്പില്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം. നല്ല വൃത്തിയുള്ള കത്തി കൊണ്ട് വട്ടത്തില്‍ കമ്പ് മുറിച്ചെടുക്കാം. ഏകദേശം അര അടി എങ്കിലും ഉള്ള കമ്പ് ആണങ്കില്‍ നല്ലതാണ്.

നടാന്‍ ഉദേശിക്കുന്ന ചെടിച്ചട്ടി നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. പൂപ്പല്‍ പോലുള്ളവ ഒന്നും ചട്ടിയില്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുക. കാരണം പെട്ടന്ന് തന്നെ രോഗബാധകള്‍ ഏല്‍ക്കാന്‍ ഇടയുള്ള ചെടിയാണ് അഡീനിയം.

ചട്ടിയുടെ അടിയില്‍ വെള്ളം വാര്‍ന്നു പോകാന്‍ പരുവത്തില്‍ മണ്‍ കട്ടകള്‍ ഇടാവുന്നതാണ്. മണ്ണ്, മണല്‍ , ചാണകപൊടി, ചകിരിചോര്‍ തുടങ്ങിയവ കൂട്ടി ഇളക്കി നടീല്‍ മിശ്രിതം തയാറാക്കാം.

ചെറുതായി നടീല്‍ മിശ്രിതം നനച്ചു കൊടുക്കാവുന്നതാണ്. കമ്പില്‍ മുറിച്ച ഭാഗത്ത് ഏതെകിലും റൂട്ടിംഗ് ഹോര്‍മോണ്‍ പുരട്ടുക. കൃഷി, ചെടി അനുബന്ധ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ റൂട്ടിംഗ് ഹോര്‍മോണ്‍ വാങ്ങുവാന്‍ കിട്ടും.

ശേഷം നടീല്‍ മിശ്രിതത്തിലെയ്ക്ക് കമ്പുകള്‍ രണ്ടിഞ്ചു താഴ്ത്തി ഉറപ്പിക്കാം. മണ്ണ് നല്ലതുപോലെ കമ്പിനു ചുറ്റും ഉറപ്പിക്കുക.  തുടര്‍ന്നുള്ള  ദിവസങ്ങളില്‍ വെയില്‍ കൊള്ളാതെ തണല്‍ ഉള്ള സ്ഥലത്ത് വേണം ചെടിച്ചട്ടി വെക്കുവാന്‍.

മണ്ണ് ഉണങ്ങി എന്ന് തോന്നുമ്പോള്‍ നനച്ചു കൊടുക്കുക. 30 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ ഈ കമ്പുകളില്‍ വേരുകള്‍ വന്നിരിക്കും. തളിര്‍ ഇല പുതുതായി വന്നു തുടങ്ങുമ്പോള്‍ വേര് പിടിപ്പിക്കല്‍ വിജയിച്ചു എന്ന് അനുമാനിക്കാം.

വേര് പിടിച്ച കമ്പുകള്‍ വലിയ ചട്ടികളിലെയ്ക്ക് മാറ്റി നടാം. നല്ലത് പോലെ വളര്‍ന്നു തുടങ്ങുമ്പോള്‍ മാത്രമേ വെയില്‍ കൂടുതല്‍ ഉള്ള ഭാഗത്തേയ്ക്ക് മാറ്റി വെക്കുവാന്‍ പാടുള്ളൂ. 

ഈ രീതിയില്‍ വേര് പിടിപ്പിക്കുന്നത് വീഡിയോ ആയി കാണാം.

No comments