Latest Updates

ബൊഗൈന്‍വില്ല നിറയെ പൂക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

അടുത്ത സീസണില്‍ നിറയെ പൂക്കള്‍ പിടിക്കാന്‍ ഇപ്പോഴേ കെയര്‍ തുടങ്ങണം. നമുക്കറിയാം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മഴ ഇല്ലാത്ത കാലമാണ് കേരളത്തില്‍ ബോഗൈന്‍വില്ല പൂവിടുന്ന സമയം.

ആ സമയത്ത് നിറയെ ഇല കാണാത്തപോലെ പൂക്കള്‍ പിടിക്കുവാന്‍ ഇപ്പോഴേ ശ്രദ്ധ കൊടുത്ത് തുടങ്ങണം. പ്രത്യേകിച്ച് ഏപ്രില്‍, മേയ് ആവുമ്പോള്‍ ബോഗൈന്‍വില്ല പൂക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന സമയങ്ങള്‍ ആണത്.

പലരുടെയും ചെടിച്ചട്ടിയില്‍ ഉള്ള ബോഗൈന്‍വില്ല ഇപ്പോള്‍ ഓഫ്‌ സീസണ്‍ ആയതുകൊണ്ട് പൂന്തോട്ടത്തില്‍ നിന്നും ഔട്ട്‌ ആയി ഏതെങ്കിലും മൂലയില്‍ ഇരിക്കുകയാവും. അവയെ ഈ ദിവസങ്ങളില്‍ എടുത്ത് ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താം.

ബോഗൈന്‍വില്ല കുറ്റിച്ചു വളര്‍ത്തുകയാണ് കാണുവാന്‍ ഏറ്റവും ഭംഗിയും പൂക്കള്‍ കൂടുതല്‍ ഇടുവാന്‍ സഹായകരവും. 1.5 - 2 അടി പൊക്കത്തില്‍ നല്ല ഷെയിപ്പില്‍ പ്രൂണ്‍ ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഓരോ കമ്പിലും 3 - 4 ഇലകള്‍ നിര്‍ത്തി വേണം മുറിക്കുവാന്‍ .ഇവിടെ നിന്നാണ് പുതിയ നാമ്പുകള്‍ ഇട്ടു പൂക്കള്‍ പിടിക്കുക.

ഇനി പുതിയത് നടുകയാണെങ്കില്‍ ഇടത്തരം മൂപ്പെത്തിയ തണ്ടുകള്‍ വേണം തിരഞ്ഞെടുക്കുവാന്‍ . ചുവടു വശം ചായ്ച്ചു മുറിക്കുകയാണങ്കില്‍ വേരുകള്‍ പിടിക്കാന്‍ നല്ലതാണ്. ചിരട്ട കരിച്ചു കുഴംബ് ആക്കി പുരട്ടിയാല്‍ വേരുകള്‍ പെട്ടന്ന് പൊട്ടി മുളയ്ക്കും. ചിരട്ടക്കരി നല്ലൊരു റൂട്ടിംഗ് ഹോര്‍മോണ്‍ ആണ്. കുള്ളന്‍ ഇനത്തില്‍ പെട്ട ബോഗൈന്‍വില്ല ഇനങ്ങളും ഇപ്പോള്‍ വിപണിയില്‍ ഉണ്ട്

മണല്‍ കലര്‍ന്ന മണ്ണും ചാണകപൊടിയും കൂടെ നടീല്‍ മിശ്രിതമായി എടുക്കാം. ബോഗൈന്‍വില്ല നടുന്നത് താഴെ വീഡിയോ ആയി കാണാം.

പ്രൂണ്‍ ചെയ്ത ചെടികള്‍ക്ക് നൈട്രോജെന്‍ കൂടുതല്‍ ഉള്ള വളങ്ങള്‍ കൊടുക്കാം. ചാണകപൊടിയും കമ്പോസ്റ്റും നൈട്രജെന്‍ ഉറവിടങ്ങള്‍ ആണ്. അല്ലങ്കില്‍ NPK  20 :20 :20 ഇട്ടു കൊടുക്കാം. 

വളം ഇടുന്നതിനു മുന്പായി ചെടിച്ചട്ടിയിലെ മേല്‍മണ്ണ് രണ്ടിഞ്ചു ഇളക്കി കൊടുക്കുക. വേരുകള്‍ പൊട്ടാതെ സൂക്ഷിക്കണം. തുടര്‍ന്ന് വളങ്ങള്‍ ഇട്ടു കൊടുക്കാം. ചെടിയുടെ വളര്‍ച്ചയ്ക്ക് ആനുപതികമായ അളവില്‍ വേണം കൊടുക്കുവാന്‍.

വലിയ ചെടികള്‍ക്ക് ഒരു കപ്പ് ചാണകപൊടിയും അല്ലങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ NPK യും കൊടുക്കാം. ഇത് മേല്‍ മണ്ണുമായി കൂട്ടി ഇളക്കുക. ഇങ്ങിനെ കൊടുക്കുമ്പോള്‍ അത് മണ്ണില്‍ ലയിച്ചു ചെടികള്‍ക്ക് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കും.

തുടര്‍ന്നുള്ള എല്ലാ ദിവസവും വെള്ളം നല്ലതുപോലെ ഒഴിച്ച് കൊടുക്കണം. 15 - 20 ദിവസങ്ങള്‍ കൊണ്ട് തന്നെ പുതു നാമ്പുകള്‍ വരും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നല്ലത് പോലെ വെയില്‍ കിട്ടുന്ന സ്ഥലത്ത് വേണം ചെടിചട്ടി വെക്കുവാന്‍. 

വെയില്‍ കുറഞ്ഞാല്‍ പൂക്കള്‍ കുറയും. ദിവാവും 5-6 മണിക്കൂര്‍ വെയില്‍ ബോഗൈന്‍വില്ല ചെടികള്‍ക്ക് ആവശ്യമാണ്‌. അത് പോലെ തന്നെ കൃത്യമായ ജലസേചനവും ഉറപ്പ് വരുത്തണം. ടെറസ് ഉള്ള വീടാണെങ്കില്‍ ഫെബ്രുവരി വരെ അവിടെ വച്ച് നല്ലത് പോലെ പൂക്കള്‍ പിടിപ്പിച്ചതിനു ശേഷം മുറ്റത്ത് ഇറക്കി വച്ചാല്‍ മതി. 

പുതിയ ശിഖരങ്ങള്‍ വന്നു കഴിയുമ്പോള്‍ പൊട്ടാഷ് കൂടുതല്‍ ഉള്ള വളങ്ങള്‍ കൊടുക്കണം. പൊട്ടാഷ് മാത്രമായും കടകളില്‍ വാങ്ങാന്‍ കിട്ടും. ബോഗൈന്‍വില്ലക്ക് മാത്രമായുള്ള പൊട്ടാഷ് വളങ്ങളും വിപണിയില്‍ വാങ്ങുവാന്‍ കിട്ടും.   


പൂക്കള്‍ വന്നു കഴിഞ്ഞാല്‍ സൂര്യപ്രകാശവും വെള്ളവും കൃത്യമായി ലഭിക്കണം.മണ്‍ ചെടിചട്ടി പായല്‍ ഒക്കെ പിടിച്ചിരിക്കുകയാണങ്കില്‍ നല്ല പെയിന്റുകള്‍ അടിച്ചു മനോഹരമാക്കാം.

കൂടുതല്‍ എണ്ണം ഒരുമിച്ചു പൂത്ത് നില്‍ക്കുന്നത് കാണുവാന്‍ ആണ് ഭംഗിയുള്ളത്.
ബോഗൈന്‍വില്ല നടീല്‍ വിഡിയോ കാണാം. വീഡിയോ നിങ്ങളുടെ മൊബൈലില്‍ പ്ലേ ആവുനില്ലങ്കില്‍ 'watch this video' എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്‌താല്‍ മതി 

കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/L388eNLGyKLJH88Hl2PgIH

youtube വീഡിയോകള്‍ കാണുവാനായി സബ്സ്ക്രൈബ് ചെയ്യുക https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA

No comments