Latest Updates

പത്തുമണി ചെടികള്‍ തല തിരിച്ചു നട്ട് കൂടുതല്‍ മനോഹരമാക്കാം

സാധാരണ നമ്മള്‍ ചെടികള്‍ വളര്‍ത്തുന്നത് നേരെ മണ്ണിലേയ്ക്ക് നട്ടാണ്. എന്നാല്‍ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി തല തിരിച്ചു നട്ടാലോ ? പൂന്തോട്ടത്തിലെ ചെടികളെ മനോഹരമാക്കുനത് പൂവിന്റെയും ഇലയുടെയും ഭംഗി മാത്രമല്ല, ചെടികളുടെ ക്രമീകരണത്തിലും നടാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഭംഗിയും കൂടി ആശ്രയിച്ചിരിക്കും.

പത്തുമണി ചെടികള്‍ പോലുള്ളവയാണ് ഈ രീതിയില്‍ നടാന്‍ ഏറ്റവും നല്ലത്. നടാനായി പ്ലാസ്റ്റിക്‌ കുപ്പികള്‍ തിരഞ്ഞെടുക്കാം. വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള കുപ്പികളോ അല്ലങ്കില്‍ നല്ല നിറങ്ങള്‍ പെയിന്റ് അടിച്ചോ എടുക്കാം.

കുപ്പിയുടെ ചുവടു ഭാഗം മുറിച്ചു മാറ്റുക. ഈ ഭാഗമാണ് പിന്നീട് മുകളില്‍ വരിക. മുറിച്ചതിനു അടുത്തായി തൂക്കി ഇടാനുള്ള വള്ളി കെട്ടുവാന്‍ രണ്ടു ദ്വാരങ്ങള്‍ ഇടണം. 


ബലമുള്ള പ്ലാസ്റ്റിക്‌ ചരടോ മറ്റു ആകര്‍ഷകമായ വള്ളികളോ കുപ്പി തൂക്കി ഇടുവാന്‍ തിരഞ്ഞെടുക്കാം.

നടാനായി നല്ല ആരോഗ്യമുള്ള തണ്ടുകള്‍  കുറച്ചു നീളത്തില്‍ എടുക്കുക. 1- 2 ഇഞ്ച്‌ നീളമുള്ള പ്ലാസ്റ്റിക്‌ കഷണം സമചതുരത്തിലോ വൃത്താകൃതിയിലോ മുറിച്ചെടുക്കുക. 

ഈ കഷണത്തിന്റെ നടുഭാഗം വരെ ഒരു കീറല്‍ മുറിക്കുക. ഇതിന്റെ ഉള്ളിലെയ്ക്കാണ് ചെടിയുടെ തണ്ടിന്റെ ചുവടുവശം  കടത്തി വെക്കേണ്ടത്.

ഇങ്ങിനെ ഉറപ്പിച്ചതിനു ശേഷം കുപ്പിയുടെ അടപ്പ് തുറന്ന് പ്ലാസ്റ്റിക്‌ കഷണം കുപ്പിയുടെ ഉള്ളില്‍ വരത്തക്ക വിധം  ചെടികള്‍  ഉള്ളിലേയ്ക്ക് കടത്തി വെക്കുക. പ്ലാസ്റ്റിക്‌ കഷണം ഉള്ളില്‍ വിടര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ വേണം ക്രമീകരിക്കുവാന്‍. 

ശേഷം കുപ്പിയുടെ ഉള്ളിലേയ്ക്ക് നടീല്‍ മിശ്രിതം നിറച്ചു കൊടുത്ത് ചെടികള്‍ ഉറപ്പിക്കുക. മുക്കാല്‍ ഭാഗത്തോളം നടീല്‍ മിശ്രിതം നിറച്ചതിനു ശേഷം അത്യാവശ്യം വെയില്‍ കിട്ടുന്ന സ്ഥലത്ത് ഇത് തൂക്കിയിടാം.

ആദ്യദിനങ്ങളില്‍ കുറച്ചു വെള്ളം മാത്രം ഒഴിച്ചാല്‍ മതി. നടീല്‍ മിശ്രിതം ഉറയ്ക്കുന്നത് വരെ കുറച്ചു വെള്ളം താഴേയ്ക്ക് വീഴും.

ഒരു മാസം കൊണ്ട് തന്നെ ചെടികള്‍ മുകളിലേയ്ക്ക് വളര്‍ന്നു പന്തലിച്ചു നിറയെ പൂക്കള്‍ ഇടും.

ഇതുപോലുള്ള ചെടികളുടെ കൂടുതല്‍ വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/CAOJmWKppUJKKgvqAU0JZa 

ഇങ്ങിനെ പൂത്തു നില്‍ക്കുന്നത് കാണാന്‍ തന്നെ വളരെ ഭംഗിയാണ്. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോയില്‍ കാണാം. നിങ്ങളുടെ മൊബൈലില്‍ വീഡിയോ ഓപ്പണ്‍ ആവുന്നിലങ്കില്‍ "watch this video" എന്ന് കാണുനതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി  

No comments