ഈ മൂന്ന് കാര്യങ്ങളാണ് അഡീനിയം നിറയെ പൂക്കാന്‍ ചെയ്യേണ്ടത്
ഇല കാണാത്ത വിധത്തില്‍ അഡീനിയം പൂത്തു നില്‍ക്കുന്നത് കണ്ടിട്ടില്ലേ. പക്ഷെ നിങ്ങള്‍ നട്ടിരിക്കുന്ന ചെടി എന്ത് ചെയ്തിട്ടും അങ്ങിനെ പൂക്കള്‍
ഉണ്ടാവുനില്ല എന്ന അവസ്ഥ ഉണ്ടോ ?
മിക്കവാറും നേഴ്സറികളില്‍ ചെല്ലുമ്പോള്‍ നല്ലതുപോലെ പൂത്തുലഞ്ഞു നില്ലുന്ന അഡീനിയം കാണാം. അതിനു അവര്‍ ചെയ്യുന്ന ഒരു രഹസ്യമുണ്ട്. മൂന്ന് കാര്യങ്ങള്‍ ആണത്.
ആദ്യത്തെ രണ്ടെണ്ണം നിങ്ങള്‍ക്ക് അറിയാവുന്നതാവും. അതായത് പ്രൂണിങ്ങ് ആണ് ഒന്ന്. ചെടിയുടെ കമ്പുകള്‍ വൃത്തിയുള്ള കത്തി കൊണ്ട് മുറിച്ചു വിടുക. അതില്‍ നിന്നും നിരവധി ശാഖകള്‍ പൊട്ടി മുളയ്ക്കും.
രണ്ടാമാതായി സൂര്യപ്രകാശം. ദിവസവും 5- 6 മണിക്കൂര്‍ നേരിട്ടുള്ള നല്ല സൂര്യപ്രകാശം ആവശ്യമാണ് അഡീനിയം ചെടികള്‍ക്ക്. നിങ്ങളുടെ ഗാര്‍ഡനോ, മറ്റാവശ്യങ്ങള്‍ക്കോ ഗ്രീന്‍ നെറ്റ് വിലകുറവില്‍ ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ക്ലിക്ക് ചെയുക.
മൂന്നാമാത്തെ കാര്യം പൊട്ടാഷ് വളമായി കൊടുക്കുനതാണ്. അഡീനിയം ചെടികളില്‍ പൊട്ടാഷിന്റെ അംശം ആവശ്യത്തില്‍ കൂടുതല്‍ ആയി എത്തുമ്പോള്‍ ചെടി അവയെ പുറം തള്ളാന്‍ ശ്രമിച്ചു തുടങ്ങും. ഇത് സാധ്യമാവുന്നത് പൂക്കള്‍ ഇട്ടു കൊഴിക്കുക എന്ന പ്രക്രിയയിലൂടെയാണ്.
നമുക്കറിയാം ഓരോ പോഷകത്തിനും ഓരോ ചുമതലകള്‍ ആണുള്ളത്. യുറിയ ആണ് ഒരു ചെടിയുടെ ഉള്ളില്‍ കൂടുതല്‍ ആയി ഉള്ളതെങ്കില്‍ നിറയെ ഇലകള്‍ ഇടുക എന്നതാണു സംഭവിക്കുക. ആ ഇലകളിലെയ്ക്ക് ചെടിയില്‍ കൂടുതല്‍ ഉള്ള യുറിയ പുറം തള്ളപ്പെടുന്നു.ആ ഇലകള്‍ കൊഴിയുമ്പോള്‍ യുറിയുടെ അളവ് ചെടിയില്‍ നോര്‍മല്‍ ആവുന്നു.
ഇതുപോലെ തന്നെയാണ് അഡീനിയത്തില്‍ പൊട്ടാഷിനും സംഭവിക്കുക. പരമാവധി പുഷ്പങ്ങള്‍ ഇട്ടു പൊട്ടാഷിന്റെ അളവിനെ കുറയ്ക്കുക എന്ന് മാത്രമേ ചെടിയ്ക്ക് ചെയ്യനാവു. ഫലമോ ഇല കാണാത്ത വിധത്തില്‍ ചെടി നിറയെ പൂത്ത് നില്‍ക്കും.
പൊട്ടാഷ് മാത്രമായി കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും. ഒരു കാര്യം പ്രത്യകം ഓര്‍ക്കേണ്ടതുണ്ട്. ഓരോ ചെടിയുടെയും വളര്‍ച്ചയ്ക്ക് ആനുപാതികമായ പൊട്ടാഷ് മാത്രമേ ഇടാന്‍ പാടുള്ളൂ. അമിതമായാല്‍ അമൃതും വിഷം എന്നതുപോലെ പൂക്കള്‍ നൂറുകണക്കിന് ഉണ്ടാവട്ടെ എന്ന് കരുതി ആവശ്യത്തില്‍ അധികം പൊട്ടാഷ് ഇട്ടാല്‍ ഒറ്റയടിക്ക് ചെടി നശിച്ചു പോകും.
ഒരു വലിയ ചെടിച്ചട്ടിയില്‍ ഉള്ള ഏകദേശം രണ്ടു മൂന്നടി ഉയരം ഉള്ള അഡീനിയം ആണങ്കില്‍ ഒരു ടീ സ്പൂണ്‍ പൊട്ടാഷ് മാത്രമേ പരമാവധി ഇടാവു. ചുറ്റിനും വീഴുന്ന രീതിയില്‍ വേണം ഇടുവാന്‍ (തൂളി കൊടുക്കുക ). ഒരു കാരണവശാലും തണ്ടില്‍ (കൊടെക്സ് ) മുട്ടുവാന്‍ പാടില്ല. കെമിക്കല്‍ സ്വഭാവം ഉള്ളത് ആയതു കൊണ്ട് തന്നെ തണ്ടില്‍ വീണാല്‍ തൊലി പൊള്ളി ഇളകുവാന്‍ സാധ്യത ഉണ്ട്.
പൊട്ടാഷ് ഇട്ടതിനു ശേഷം ചെടി ചട്ടിയിലെ മേല്‍ മണ്ണ് തന്ന ഇളക്കി മൂടുക,. വേരുകള്‍ പൊട്ടാതെ സൂക്ഷിക്കണം. വെള്ളം അതിനു മുകളില്‍ ആവശ്യത്തിനു ഒഴിച്ച് കൊടുക്കുക. തുടര്‍ന്നുള്ള 5 ദിവസവും കുറേശ്ശെ വെള്ളം ചെടിച്ചട്ടിയില്‍ ഒഴിച്ച് കൊടുക്കണം. പൊട്ടാഷ് മണ്ണില്‍ ലയിക്കുവാനായാണ് ഇങ്ങിനെ ചെയ്യേണ്ടത്.
മൂന്ന് മാസത്തെ ഇടവേളകളില്‍ വര്‍ഷത്തില്‍ 4 തവണ ഇങ്ങിനെ പൊട്ടാഷ് കൊടുക്കാം. പൊടി അല്ലങ്കില്‍ വെള്ളത്തില്‍ ലയിപ്പിച്ചു ലിക്വിഡ് രൂപത്തിലും കൊടുക്കാവുന്നതാണ്. ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങള്‍ പ്രൂനിംഗ്, സൂര്യപ്രകാശം കൂടാതെ മറ്റു സാധാരണ പരിചരണങ്ങളും കൂടി ഉണ്ടങ്കില്‍ പൊട്ടാഷ് കൂടി കൊടുക്കുന്ന അഡീനിയം ചെടികള്‍ നിറയെ പൂക്കള്‍ പിടിക്കും.
അഡീനിയം ചെടികളുടെ മറ്റു വളങ്ങളും മഴക്കാല പരിചരണങ്ങളും എല്ലാം നമ്മുടെ ഈ വെബ്‌സൈറ്റില്‍ തന്നെ മറ്റു പോസ്റ്റുകളില്‍ കൊടുത്തിട്ടുണ്ട്. ദയവായി നോക്കുക. ഇതുപോലെയുള്ള കൂടുതല്‍ അറിവുകള്‍ ലഭിക്കുവാന്‍ നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/B8njckoHdo3LpUz5sBHozg
Very informative
ReplyDelete