പച്ചക്കറികള്‍ നിറയെ കായ്ക്കാന്‍ ജീവാമൃതം ഉണ്ടാക്കുന്ന രീതി
ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മള്‍ പച്ചക്കറികള്‍ നടുന്ന മണ്ണില്‍ സൂഷ്മജീവികള്‍ കുറവ് ആണെങ്കില്‍ അതിന്റെ വളര്‍ച്ചയും വിളവും കുറഞ്ഞുപോകും. ഇനി എന്താണ് ജീവമൃതത്തിനു ഈ കാര്യത്തില്‍ ചെയ്യാന്‍ പറ്റുന്നത് ?
ജീവാമൃതത്തിന്റെ ജോലി മണ്ണിലുള്ള ഈ സൂഷ്മജീവികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി അവയെ പതിന്മടങ്ങ് എണ്ണം ആക്കി എടുക്കുക എന്നതാണ്. അങ്ങിനെ സൂഷ്മജീവികള്‍ വര്‍ധിക്കുമ്പോള്‍ അവ ഉത്പാദിപ്പിക്കുന്ന ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ അളവും കൂടുന്നു.
ചെറിയതോതില്‍ മുറ്റത്തും ടെറസ്സില്‍ ഗ്രോ ബാഗിലുമൊക്കെ കൃഷി ചെയ്യുന്നവര്‍ക്ക് ചെറിയ അളവില്‍ ജീവാമൃതം ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് നോക്കാം.
ഇതിനായി 20 ലിറ്റര്‍ ബക്കെറ്റ് വേണം. അതില്‍ പച്ച ചാണകം 3 കിലോ എടുക്കുക. നാടന്‍ പശുവിന്റെ ആണെങ്കില്‍ ഗുണം കൂടും. ഗോ മൂത്രം അര ലിറ്റര്‍, കറുത്ത ശര്‍ക്കര - 250 ഗ്രാം, ധാന്യപൊടി- 100 ഗ്രാം - ചെറുപയര്‍ പൊടിച്ചത് ഏറ്റവും നല്ലത്, ഒരു പിടി മണ്ണ് എന്നിവ ബക്കറ്റില്‍ എടുത്ത് ക്ലോറിന്‍ ചേര്‍ക്കാത്ത വെള്ളമുമായി ചേര്‍ത്തു നന്നായി ഇളക്കുക.
രണ്ടു ദിവസം തണല്‍ ഉള്ള സ്ഥലത്ത് ഒരു നനഞ്ഞ ചണചാക്ക് കൊണ്ട് മൂടി വെക്കുക. രാവിലെയും വൈകിട്ടും ഒരു വശത്തേക്ക് നന്നായി ഇളക്കി കൊടുക്കുക. മൂന്നാം ദിവസം മുതല്‍ ഈ ജീവാമൃതം ഉപയോഗിച്ച് തുടങ്ങാം.
ഒരു ലിറ്റര്‍ ജീവാമൃതം 10 ലിറ്റര്‍ വെള്ളവുമായി കലര്‍ത്തി വേണം പച്ചക്കറികള്‍ക്ക് ഒഴിച്ച് കൊടുക്കുവാന്‍. അതിനു അരമണിക്കൂര്‍ മുന്പ് ചെടികള്‍ നന്നായി നനക്കണം. ജീവാമൃതം കൊടുത്തശേഷം കരിയില കൊണ്ട് പുത വെക്കുന്നത് നല്ലതാണ്.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ പച്ചക്കറികള്‍ക്ക് ജീവാമൃതം കൊടുക്കാം. തുടര്‍ച്ചയായി കൊടുത്ത് തുടങ്ങുമ്പോള്‍ ചെടികളില്‍ പ്രകടമായ മാറ്റം കണ്ടു തുടങ്ങും. പൂ ചെടികള്‍ക്കും ഇത് കൊടുക്കാവുന്നതാണ്.
കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുകhttps://chat.whatsapp.com/Iut0mknUA3t7CSb0oTyRlo
No comments