Latest Updates

ഉള്ളി തൊലി കൊണ്ട് നല്ലൊരു വളം ഉണ്ടാക്കാം.

ഉള്ളിയുടെയും സവാളയുടെയും തൊലികള്‍ നമ്മള്‍ സാധാരണ കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ വെറുതെ പാഴാക്കാതെ അവയെ മികച്ച ജൈവ വളമാക്കി മാറ്റാം. ചെടികളില്‍ കൂടുതല്‍ പൂക്കള്‍ ഇടാനുള്ള പ്രേരകമാകുന്നതിനൊപ്പം വെള്ളീച്ചകള്‍ പോലുള്ള പ്രാണികള്‍ ചെടികളെയും പച്ചക്കറികളെയും അക്രമിക്കുനത് തടയുകയും ചെയ്യുന്നു.

ഉള്ളി തൊലി നേരിട്ട് ചെടികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കുന്നവരുണ്ട്. അങ്ങിനെ കൊടുക്കുമ്പോള്‍ തണ്ടിനോട് ചേര്‍ത്ത് ഇടരുത്. അത് പോലെ ഉണക്കി പൊടിച്ചു മണ്ണില്‍ ചേര്‍ത്തും കൊടുക്കാം. പക്ഷേ ഈ രീതിയില്‍ അവ മണ്ണില്‍ ലയിക്കാന്‍ കുറച്ചു കാലതാമസം ഉണ്ടാവും.

ഇതിലും നല്ല മറ്റൊരു രീതി ഉള്ളി തൊലിയെ ലിക്വിഡ് വളമാക്കി എടുക്കുക എന്നതാണ്. ചെടികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ ഈ രീതിയാണ് നല്ലത്. 

ഉള്ളി തൊലി ഒരു പാത്രത്തില്‍ ഇട്ടു വെള്ളം ഒഴിച്ച് നന്നായി അടച്ചു വെക്കുക. നല്ലതുപോലെ ചൂടാക്കിയ വെള്ളം വേണമെങ്കിലും ചേര്‍ക്കാം. കൂടെ കുറച്ചു വെളുത്തുള്ളി ചതച്ചതും ഇട്ടു കൊടുക്കാം. ഒരാഴ്ച ഇതുപോലെ വെക്കുക.എല്ലാ ദിവസവും നല്ലതുപോലെ കുലുക്കി ഇളക്കി കൊടുക്കുകയും വേണം.

അതിലേയ്ക്ക് വേപ്പിന്‍ കുരു പോടിച്ചതോ അല്ലങ്കില്‍ വേപ്പെണ്ണയോ കൂടി ചേര്‍ക്കാവുന്നതാണ്. ഒരാഴ്ച കൊണ്ട് തന്നെ ഏകദേശം ഉള്ളി തൊലി വെള്ളത്തില്‍ അലിയും. നല്ലതുപോലെ ഇളക്കി തെളി മാത്രം ഉപയോഗിക്കാന്‍ എടുക്കാം.

ഒരു ലിറ്റര്‍ തെളിയില്‍ 5 ലിറ്റര്‍ വെള്ളം കൂടി ചേര്‍ത്ത് വേണം ചെടികളുടെ ചുവട്ടില്‍ ഒഴിക്കുവാന്‍. ചെടിയുടെ ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്യാവുന്നതാണ്. ഇലകളുടെ അടിവശത്ത് കൂടി തളിക്കുക. ഇത് ഇലകളുടെ നീരൂറ്റി കുടിക്കുന്ന പ്രാണികളെ പ്രധിരോധിക്കും.

ഉള്ളിതൊലി വളത്തില്‍ പൊട്ടാഷിന്റെ അളവ് ആണ് കൂടുതല്‍ . അതുകൊണ്ട് തന്നെ പൂക്കള്‍ ഇടുന്ന അലങ്കാരചെടികള്‍ക്കും പച്ചക്കറികള്‍ക്കും ഇത് ഏറ്റവും നല്ലതാണ്. കാരണം ചെടികള്‍ പുഷ്പിക്കുവാന്‍ പൊട്ടാഷ് വേണം. 

വളം ഉണ്ടാക്കുന്ന രീതി വീഡിയോ ആയി ജുവല്‍ ബേബി വിശദീകരിച്ചു തരുന്നു. കാണുവാന്‍ ക്ലിക്ക് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക

ചെടികളെയും പച്ചക്കറികളെയും കുറിച്ചുള്ള കൊടുത്താല്‍ വിശേഷങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/F79bHmxc69ZHD3cScEHSHS

No comments