Latest Updates

അഡീനിയം ചെടികള്‍ മുരടിച്ചു നില്‍ക്കുവാണോ ? പ്രൂണിംഗ് ചെയ്യാം

കഴിഞ്ഞ ദിവസങ്ങളില്‍ അഡീനിയത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ നമ്മള്‍ ഇട്ടിരുന്നു. അതിന്റെ മറുപടി ചര്‍ച്ചകളില്‍ കുറെയേറെ പേര്‍ പങ്കുവച്ച കാര്യമാണ് അവരുടെ അഡീനിയം വളരുന്നില്ല, ഇല മുഴുവന്‍ കൊഴിഞ്ഞു പൊയി, ചിലത് ചീഞ്ഞു പോയി എന്നൊക്കെ. അതിനുള്ള കാരണങ്ങളും പരിഹാരങ്ങളും നോക്കാം. 
മുരടിപ്പ് ബാധിച്ചത് 

അഡീനിയത്തിനു വളരെ വളരെ പ്രധാനപ്പെട്ട കാര്യമാണ് പ്രൂണിംഗ്. ഇത് പലരും ചെയുന്നില്ല. കാരണം കുറഞ്ഞത്‌ ഇ
രുന്നൂറും മുന്നുറും രൂപ കൊടുത്താണ് നേര്സറികളില്‍ നിന്നും ഇവയെ വാങ്ങുന്നത്. അത് കൊണ്ട് തന്നെ അതിനെ മുറിച്ചു കളയുന്നത് കുറച്ച് വിഷമം ഉള്ള കാര്യമാണ്.

പക്ഷെ മുറിച്ചു വിട്ടാല്‍ മാത്രമേ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുന്ന അവസ്ഥയിലേക്ക് അഡീനിയം എത്തുകയുള്ളൂ. ഒരു മാസം കൊണ്ടൊന്നും നടക്കുന്ന കാര്യവുമല്ല ഇത്. കുറഞ്ഞത് രണ്ടു വര്‍ഷം നല്ലതുപോലെ പരിചരണം ലഭിച്ചങ്കില്‍ മാത്രമേ ഇത് സാധ്യമാവു.

പലരുടെയും അഡീനിയം ഒറ്റ കമ്പ് മാത്രമായി മുകളിലേക്ക് വളരുകയാവും. ഇങ്ങിനെ വളര്‍ത്താതെ കട്ടിയുള്ള ചുവടു ഭാഗത്തിന് മുകളില്‍ നാലിഞ്ചു ഉയരത്തില്‍ മുറിച്ചു വിടുക. ശാഖകള്‍ ഉള്ളതാണങ്കില്‍ ഓരോ കമ്പും 4 -5 ഇല ഞ്ഞെടുപ്പിന് മുകളില്‍ വച്ച് മുറിച്ചു വിടാം. ഈ ശിഖരങ്ങളില്‍ നിന്ന് വീണ്ടും നിരവധി ശാഖകള്‍ ഉണ്ടാവും .

മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം പുതിയ ബ്ലൈട് അല്ലങ്കില്‍ നല്ല വൃത്തിയുള്ള കത്തി കൊണ്ട് മാത്രമേ മുറിക്കാവു. മുറിയുന്ന ഭാഗങ്ങളില്‍ നിന്ന് അല്പ സമയത്തിനുള്ളില്‍ കറ വന്നു തുടങ്ങും. 

പത്തു മിനിട്ടിനു ശേഷം (കറ ഉണങ്ങുന്നതിന് മുന്പായി ) വൃത്തിയുള്ള കോട്ടണ്‍ തുണി കൊണ്ട് മെല്ലെ കറ തുടച്ചു മാറ്റുക. ഫംഗി സൈടല്‍ പേസ്റ്റ് കുഴച്ചു എല്ലാ മുറിവിലും പുരട്ടുക. ഇത് വളരെ പ്രധാനമാണ് കാരണം പല അഡീനിയം ചെടികളും നശിക്കുനത് ഫംഗല്‍ ബാധ ഏറ്റാണ്. 

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ നാമ്പുകള്‍ ഇട്ടു തുടങ്ങും. ആ സമയത്ത് ചാണകപൊടിയോ നൈട്രജന്‍ കൂടുതല്‍ ഉള്ള വളങ്ങളോ ഇട്ടു കൊടുക്കണം. അഡീനിയത്തില്‍ ഒരു തവണ നിറയെ പൂത്താല്‍ പിന്നെ മുരടിപ്പ് കാലമാണ് ഈ സമയത്താണ് പ്രൂണ്‍ ചെയ്യേണ്ടത്.

ഒന്നോ രണ്ടോ തവണ ഒരു വര്ഷം പ്രൂണ്‍ ചെയ്യാം. അഗസ്റ്റ്‌, ഒക്ടോബര്‍ ,  മാസങ്ങള്‍ അഡീനിയം പ്രൂണ്‍ ചെയ്യാന്‍ നല്ലതാണ്. മഴ ഉള്ള ദിവസങ്ങള്‍ ആണങ്കില്‍ പ്രൂണ്‍ ചെയ്യരുത്. കേരളത്തില്‍ അധീനിയം നല്ലതുപോലെ വളരാത്തതിന്റെ ഒരു കാരണം മഴ കൂടുതല്‍ കൊണ്ടും ആണ്.

മറ്റൊരു പ്രശ്നമാണ് ഉണ്ടായി വരുന്ന ഇലകള്‍ കൊഴിഞ്ഞു പോവുന്നത്. ഇതിനു മുന്പായി ഇലകളില്‍ ചെറിയ മഞ്ഞളിപ്പും മുരടിപ്പും കാണാം. ഇതും ഒരു രോഗ ബാധയാണ്. ഇങ്ങിനെ കാണുന്ന ഇലകള്‍ പറിച്ചു നശിപിച്ചു കളയുക. കടകളില്‍ നിന്ന് വാങ്ങുന്ന ഏതെങ്കിലും കുമിള്‍ നാശിനി ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്തു കൊടുക്കുക.

മുറിച്ചു മാറ്റുന്ന ആരോഗ്യമുള്ള കമ്പുകള്‍ നട്ട് വേര് പിടിപ്പിചെടുക്കവുന്നതാണ്. ഇതുപോലുള്ള കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/F79bHmxc69ZHD3cScEHSHS
  

No comments