വെള്ളീച്ചയെ തുരത്താനുള്ള ജൈവകീടനാശിനി ഇതുപോലുണ്ടാക്കാം
വെളുത്ത പൊടിപോലെ കാണുന്ന, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളെ രൂക്ഷമായി നശിപ്പിക്കുന്ന കീടമാണ് വെള്ളീച്ച. പച്ചക്കറികള്‍ നട്ട് വളര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഇവയെ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാകും.
ഇവയെ നിയന്ത്രിക്കാന്‍ ഉള്ള ജൈവ കീടനാശിനി ഉണ്ടാകുന്ന വിധമാണ് ഈ വീഡിയോയില്‍ പറയുന്നത്. വേപ്പെണ്ണ , ആവണക്കെണ്ണ, സോപ്പ് ലായനി തുടങ്ങിയവ കൂട്ടി ചേര്‍ത്താണ് ഈ മിശ്രിതം തയാറാക്കുന്നത്.
ഇങ്ങിനെയുള്ള കീടനാശിനി തളിക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം ഇലയുടെ മുകളില്‍ മാത്രമല്ല, ഇലയുടെ അടിയിലും കൂടി തളിച്ചാല്‍ മാത്രമേ പ്രയോജനം ഒള്ളു. കാരണം വെള്ളീച്ചകള്‍ കൂട്ടമായി പറ്റി പിടിച്ചിരിക്കുന്നത് ഇലയുടെ അടി വശത്താണ്.
നല്ല നീളമുള്ള നോസില്‍ ഉള്ള സ്പ്രയെര്‍ വേണം ഇത് പോലുള്ള കീടനാശിനികള്‍ പച്ചക്കറികള്‍ക്ക് അടിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. കാരണം ഇത് കൊണ്ട് ഇലയുടെ അടിയില്‍ സ്പ്രേ ചെയ്യാനും വളരെ എളുപ്പമാണ്.
ഈ മിശ്രിതം വെള്ളീച്ചകളെ തുരത്താന്‍ ഏറെ ഫലപ്രദം ആണെന്നാണ് ഇദേഹം അനുഭവത്തില്‍ നിന്ന് പറയുന്നത്, വീഡിയോ കാണാം
കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/DkiPlZMht4w88nnJUFlcvY
No comments