ആന്തൂറിയം നടീലും പരിചരണവും
നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളര്‍ത്തി എടുക്കാന്‍ പറ്റുന്ന മനോഹരമായ ചെടിയാണ് ആന്തൂറിയം. നടീല്‍ രീതി ഒന്ന് ശ്രദ്ധിച്ചാല്‍ പിന്നീട് വലിയ തോതില്‍ പരിചരണം ഇല്ലാതെ വളര്‍ത്തുവാന്‍ സാധിക്കും.
വലിയ ചട്ടികളില്‍ തന്നെ ആന്തൂറിയം നടുന്നത് നല്ലതാവും. ഏറ്റവും അടിയില്‍ പൊട്ടിയ ഓടിന്റെ കഷണങ്ങള്‍ അല്ലങ്കില്‍ ഇഷ്ട്ടികയുടെ കഷണങ്ങള്‍ ഇട്ടു കൊടുക്കാം.
അതിനു മുകളില്‍ ചകിരിയോടു കൂടിയ തൊണ്ട് ചുറ്റി അടുക്കുക. അതിനു മുകളിലേയ്ക്ക് മണല്‍ കലര്‍ന്ന മണ്ണ് ഇട്ടു കൊടുക്കാം. നല്ല ആരോഗ്യമുള്ള ആന്തൂറിയം തൈകള്‍ വേരുകള്‍ ഒക്കെ വെട്ടി ഒരുക്കി നടുവിലായി നട്ട് കൊടുക്കാം.
ചുറ്റിലും മണ്ണിട്ട് ഉറപ്പിച്ചു നിര്‍ത്തി ഏറ്റവും മുകളില്‍ ചാണകപൊടി ഇട്ടു കൊടുക്കുക. നട്ടതിനു ശേഷം നല്ലത് പോലെ നനക്കുക. തണല്‍ ഉള്ള സ്ഥലത്ത് വേണം ആന്തൂറിയം വളര്‍ത്തുവാന്‍.
വെയില്‍ കൂടിയാല്‍ ആന്തൂറിയത്തിന്റെ ഇലകള്‍ ഉണങ്ങി കരിഞ്ഞു പോകും. വെയില്‍ കൂടിയ പ്രദേശങ്ങള്‍ ആണെങ്കില്‍ ഗ്രീന്‍ നെറ്റ് കെട്ടി കൊടുക്കുക. പച്ച ചാണക സ്ലറി , മണ്ണിരകമ്പോസ്റ്റ് ,എന്നിവ ആന്തൂറിയം നിറയെ പൂ പിടിക്കാന്‍ നല്ലതാണ്.
എല്ലാ ദിവസവും ആവശ്യത്തിനു മാത്രം നനയ്ക്കുന്നത് നല്ലതാണ്. ചട്ടിയിലെ മണ്ണ് ഒരുപാട് ഉണങ്ങിയാല്‍ ആന്തൂറിയം വാടിപോകും. നടീല്‍ രീതി വീഡിയോ ആയി കാണാം. ചെടികളെ കുറിച്ചുള്ള അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3
Super
ReplyDelete