കോളിയസ് / ഇലചെടികള്‍ ബുഷി ആക്കി വളര്‍ത്താം
വീടിനു ഭംഗി കൂട്ടുന്നതില്‍ ഇല ചെടികളുടെ പങ്കു വലുതാണ്. ഇലകളുടെ വ്യത്യസ്തങ്ങളായ കളറുകള്‍ ആണ് ഇവയെ മനോഹരമാക്കുന്നത്. താരതമേന്യ മറ്റു ചെടികളെ അപേക്ഷിച്ച് കോളിയസ് ചെടികളെ വളര്‍ത്താന്‍ എളുപ്പമാണ്.
നിരവധി കളറുകളില്‍ ഉള്ള ഇലചെടികള്‍ ഉണ്ട്. ചെടി ചട്ടിയില്‍ ഇവ വളര്‍ത്തുകയാണെങ്കില്‍ വളരെ നല്ലതാണ്. വെയില്‍ അടിക്കുനതിന്റെ തോത് അനുസരിച്ചാണ് ഇലകളുടെ കളര്‍ കൂടിയും കുറഞ്ഞും ഇരിക്കുന്നത്.
രാവിലെ ഉള്ള ഇളം വെയില്‍ നേരിട്ട് അടിക്കുന്ന രീതിയിലും ഉച്ചയ്ക്കുള്ള ചൂട് കൂടിയ വെയില്‍ നേരിട്ട് അടിക്കാത്ത രീതിയിലും വേണം ഇവയെ വെക്കുവാന്‍. വെള്ളം നല്ലതുപോലെ ആവശ്യമുള്ള ചെടിയാണിത്.
വളര്‍ന്നു വരുന്ന ചെടികളെ കൃത്യമായ ഇടവേളകളില്‍ പ്രൂണ്‍ ചെയ്തു കൊടുക്കണം. മുകളിലേയ്ക്ക് ഒറ്റ തണ്ട് ആയി പോവാതെ വശങ്ങളിലേയ്ക്ക് പടര്‍ന്നു നല്ല ബുഷി ആയിട്ട് വളരാന്‍ വേണ്ടിയാണിത്.
ഒരുപാട് ഉയരം വെക്കാതെ ചെടി ചട്ടി നിറഞ്ഞു ബുഷി ആയി നില്‍ക്കുനതു കാണാന്‍ ആണ് ഏറ്റവും ഭംഗിയുള്ളത്. വളരെ എളുപ്പം ഈ ചെടികളെ മുറിച്ചു നട്ട് പുതിയ ചെടികള്‍ ഉണ്ടാക്കി എടുക്കാം
കോളിയസ് ചെടികളുടെ വീഡിയോ കാണാം.
No comments