പ്ലാസ്റ്റിക് കുപ്പികളില്‍ പത്തുമണി ചെടിയുടെ മറ്റൊരു മാതൃക കാണാം
പ്ലാസ്റ്റിക് കുപ്പികള്‍ ഇതുപോലെ വെട്ടിയെടുത്തു ചെടികള്‍ നടുന്ന മനോഹരമായ മാതൃക ഉണ്ടാക്കാം. ഒരു ലിറ്ററിന്റെയോ രണ്ടു ലിറ്ററിന്റെയോ കുപ്പികള്‍ ഇതിനായി തിരഞ്ഞെടുക്കാം.
കുപ്പികള്‍ വട്ടത്തില്‍ മുറിച്ചതിനു ശേഷം ആവശ്യമുള്ള അകലത്തില്‍ നെടുകെ താഴോട്ട് 2 ഇഞ്ച് നീളത്തില്‍ മുറിക്കുക. മുറിച്ചു മാറ്റിയ മുകള്‍ ഭാഗത്ത് നിന്നും ഒരു ഭാഗം ചെറിയൊരു വളയം പോലെ മുറിച്ചതിനു ശേഷം ഇത് താഴ്ഭാഗത്തിന് പുറത്തു കൂടി കയറ്റി ഇടുക.
ഇതിലേയ്ക്ക് 2 ഇഞ്ച് നീളത്തില്‍ മുറിച്ച ഭാഗങ്ങള്‍ വൃത്താകൃതിയില്‍ മടക്കി കയറ്റി വെക്കുക. നല്ല നിറങ്ങള്‍ പൂശിയതിനു ശേഷം ചെടി വളര്‍ത്താന്‍ ഉദേശിക്കുന്ന സ്ഥലത്ത് കുപ്പികള്‍ ഉറപ്പിച്ചതിനു ശേഷം നടീല്‍ മിശ്രിതം നിറച്ചു ചെടികള്‍ നടാം.
ഈ മാതൃക നിര്‍മ്മിക്കുന്ന രീതി വീഡിയോ ആയി കാണാം
കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൂടുതല്‍ ചെടി കാഴ്ചകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/HWLZJEOyrqvJjHAAm7M52n
No comments