Latest Updates

ബിഗോണിയ ഇലകളില്‍ നിന്നും തൈകള്‍ ഉണ്ടാക്കുന്ന വിധം കാണാം.

ബിഗോണിയ ചെടികള്‍ വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. നല്ല ഭംഗിയുള്ള ചെറിയ ചെടികള്‍ ആയതു കൊണ്ട് തന്നെ ഇവ വളര്‍ത്തി എടുക്കാന്‍ എല്ലുപ്പമാണ്.

പലരും ചുവട്ടില്‍ നിന്നും പൊട്ടി മുളച്ചു വരുന്ന പുതിയ തൈകളാണ് നടാനായി എടുക്കുനത്. എന്നാല്‍ ബിഗോണിയായുടെ ഇലകളില്‍ നിന്നും വളരെ എളുപ്പത്തില്‍ പുതിയ തൈകള്‍ ഉണ്ടാക്കി എടുക്കാം.

ഇതിനായി നല്ലതുപോലെ മൂപ്പെത്തിയ ഇലകള്‍ തിരഞ്ഞെടുക്കണം. ഞ്ഞെടുപ്പ് നീളം കുറച്ചു മുറിച്ചു മാറ്റുക. അധികം ഉയരമില്ലാത്ത പരന്ന പാത്രത്തില്‍ മണല്‍ കലര്‍ന്ന മണ്ണ് നടീല്‍ മിശ്രിതമായി എടുക്കുക. ഇതിലേയ്ക്ക് ഇലയുടെ ഞ്ഞെടുപ്പ് മണ്ണിനു ഉള്ളില്‍ ആവുന്ന വിധത്തില്‍ ഇറക്കി വെക്കുക.

ഞെട്ട് ഭാഗത്തിന് മുകളിലും കുറച്ചു മണ്ണ് ഇടുക. എപ്പോളും നല്ലതുപോലെ നനവ് നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കണം. എന്നാല്‍ വെള്ളം കെട്ടി കിടക്കുവാന്‍ ഇടയാവരുത്. 

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം ഇങ്ങിനെ വെക്കുവാന്‍. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇലയുടെ അഗ്രഭാഗങ്ങള്‍ അഴുകുവാന്‍ തുടങ്ങും. അതോടൊപ്പം ഞ്ഞെടുപ്പ് ഭാഗത്ത്‌ നിന്നും പുതിയ നാമ്പുകള്‍ പൊട്ടി മുളയ്ക്കുവാന്‍ തുടങ്ങും.

വേരുകള്‍ ഉണ്ടായി മണ്ണിലേയ്ക്കു ഇറങ്ങുനതിനോപ്പം നാമ്പുകള്‍ കരുത്ത് ആര്‍ജിച്ചു പുതിയ തൈകള്‍ ആയി മാറും. നല്ലത് പോലെ വളര്‍ന്നു തുടങ്ങുമ്പോള്‍ പുതിയ ചട്ടിയിലെയ്ക്ക് മാറ്റി നടാം.

ഈ രീതി വീഡിയോ ആയി കാണാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ചെടി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുകhttps://chat.whatsapp.com/K514lgH8QwQ0XIA1LDXqII

No comments