Latest Updates

പീറ്റ്മോസ് കൊണ്ട് ഫലനോപ്സിസ് ഓര്‍ക്കിഡ് നടുന്ന രീതി കാണാം.

ഇപ്പോള്‍ വളരെയധികം പ്രചാരം നേടി വരുന്ന ചെടിയാണ് ഫലനോപ്സിസ് ഓര്‍ക്കിഡ്. അത്യാവശ്യം പരിചരണം ഉണ്ടങ്കില്‍ മനോഹരമായ പൂക്കള്‍ ഇട്ടു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്.

നമ്മള്‍ നേഴ്സറിയില്‍ നിന്നും വാങ്ങുന്ന ഫലനോപ്സിസ് ഓര്‍ക്കിഡ് തൈകള്‍ ചെറിയ കപ്പുകളില്‍ ആവും കിട്ടുന്നത്. ഇവയെ അനുയോജ്യമായ വലിയ ചെടി ചട്ടികളിലെയ്ക്ക് മാറ്റി നടെണ്ടത് ആവശ്യമാണ്. എങ്കില്‍ മാത്രമെ നല്ല വളര്‍ച്ചയും പൂക്കളും ലഭിക്കുകയുള്ളൂ.

ചെറിയ കപ്പില്‍ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം ചെടിയെ വേര്‍പെടുത്തി എടുക്കുക. തണ്ടും വേരുകളും പൊട്ടി പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. കുറച്ചു വളര്‍ന്നു തുടങ്ങിയ ചെടികള്‍ ആണങ്കില്‍ ആദ്യം ഉണ്ടായിരുന്ന വേരുകള്‍ നശിച്ചു ഉണങ്ങിയിരിക്കുനത് കാണാം.

ഇങ്ങിനെയുള്ള വേരുകളെ നല്ല വൃത്തിയുള്ള കത്രിക കൊണ്ട് മുറിച്ചു കളയുക. അതുപോലെ തന്നെ ചുവട്ടിലെ പഴയ നടീല്‍ മീഡിയം മാറ്റിയതിനു ശേഷം ചെടിയെ ഫംഗിസൈഡ് ലായനിയില്‍ അഞ്ചു മിനിറ്റ് മുക്കി ഇടുക.

ഫലനോപ്സിസ് ഓര്‍ക്കിടിനു ഫംഗല്‍ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഫംഗിസൈഡിന്റെ ഉപയോഗം ഒഴിച്ചു കൂടാന്‍ ആവാത്തതാണ്.  ഫലനോപ്സിസ് ഓര്‍ക്കിഡ് നടാന്‍ വേണ്ടത് ഫാഗ്നം മോസ് അഥവാ പീറ്റ് മോസ്സും കരിയുമാണ്.

ഇവ രണ്ടും ആവശ്യത്തിനു എടുത്ത് ഫംഗി സൈഡ് ലായനിയില്‍ നേരത്തെ തന്നെ മുക്കി ഉണക്കി വെക്കണം. നടാനുള്ള ചട്ടിയുടെ അടിയില്‍ കരി നിരത്തി ഇടുക. മോസ് ആവശ്യത്തിനു എടുത്തു ചെടിയുടെ വേരുകള്‍ക്കിടയിലും ചുറ്റിലും പൊതിഞ്ഞു വെക്കുക.

ആവശ്യമുള്ള ഉയരത്തില്‍ ചെടിയെ വെച്ചതിനു ശേഷം ചുറ്റിലും കരികട്ടകള്‍ കൊണ്ട് നിറച്ചു ഉറപ്പിക്കുക. അതിനു ശേഷം നമ്മള്‍ ചെടികളെ വളര്‍ത്തുന്ന സ്ഥലത്ത് അനുയോജ്യമായ വെയില്‍ കിട്ടുന്നതുപോലെ സ്ഥാപിക്കുക.

വലിയ ഓര്‍ക്കിടുകളില്‍ നിന്നും എടുക്കുന്ന കീക്കിയും ഇതേ രീതിയില്‍ തന്നെ നടാവുന്നതാണ്. സ്പിക്കില്‍ നിന്നും മുറിചെടുക്കുന കീക്കി ആണങ്കില്‍ മുരിയുന്നിടത്തു ഫംഗി സൈഡ് പൊടി പുരട്ടി കൊടുത്തിരിക്കണം.

ഈ രീതിയില്‍ നടുനത് വീഡിയോ ആയി കാണാന്‍ താല്പര്യമുള്ളവര്‍ ക്ലിക്ക് ചെയ്യുക.  

കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക 

ചെടി വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/K514lgH8QwQ0XIA1LDXqII

No comments