Latest Updates

പുതിന വീട്ടില്‍ വളര്‍ത്തിയെടുക്കുന്ന വിധം

പുതിനയില ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിനു വളരെ നല്ലതാണ്. പുതിനയില നമുക്ക് ഈസിയായി വീട്ടില്‍ വളര്‍ത്തിയെടുക്കാം. അതിനായി ഇടത്തരം മൂപ്പെത്തിയ തണ്ടോട് കൂടിയ പുതിനയില കടയില്‍ നിന്ന് വാങ്ങുക 

നല്ല തണ്ടുകള്‍ തിരഞ്ഞെടുത്തു പകുതിക്ക് താഴെയുള്ള ഇലകള്‍ അടര്‍ത്തി മാറ്റുക. ഈ തണ്ടിനെ വെള്ളം നിറച്ച ഒരു ഗ്ലാസിനുള്ളില്‍ ഇറക്കി വെക്കുക. വളരെ വേഗം വേരുകള്‍ പൊട്ടി ഇറങ്ങാന്‍ ആണ് ഇങ്ങിനെ ചെയ്യുനത്.

ഒരാഴ്ച കൊണ്ട് ഈ തണ്ടില്‍ നിന്നും വേരുകള്‍ പൊട്ടി വരും. ഇവയെ ചട്ടിയിലേക്ക് മാറ്റാം. നടീല്‍ മിശ്രിതമായി മണ്ണും ചാണകപൊടിയും ചേര്‍ത്തുള്ള മിശ്രിതം എടുക്കാം. 

ആവശ്യത്തിനു വെയില്‍ കിട്ടുന്ന സ്ഥലത്ത് വെച്ച് ഇവയെ വളര്‍ത്തിയെടുക്കാം. 20 ദിവസങ്ങള്‍ കൊണ്ട് തന്നെ ചട്ടി നിറയെ ഇലകള്‍ വരും. നടീല്‍ രീതി കാണാം 


No comments