Latest Updates

കര്‍ഷകര്‍ക്ക് വില ആനുകൂല്യത്തിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി.

തിരഞ്ഞെടുത്ത പതിനാറ് ഇനം പഴം പച്ചക്കറികളുടെ അടിസ്ഥാന വില ആനുകൂല്യത്തിന് നിലവിലുള്ള വിളകള്‍ക്ക് ഇളവുകളോടെ അപേക്ഷിക്കുവാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി.

നിലവിൽ ഡിസംബർ 15 വരെ ആയിരുന്നു അവസാന തീയതി ആയി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അവസാന ദിവസങ്ങളിലെ തിരക്കുകാരണം അർഹരായ എല്ലാവർക്കും അപേക്ഷിക്കുവാൻ സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ നിലവിലെ എല്ലാ ഇളവുകളും കൂടി അടിസ്ഥാനവില ആനുകൂല്യത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട് എന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.

നിലവിൽ കൃഷി ചെയ്തിട്ടുള്ള നിർദ്ദിഷ്ഠ പ്രായപരിധി കഴിഞ്ഞ വിളകള്‍ക്കാണ് ഈ സമയപരിധി. പച്ചക്കറികൾ നട്ടു 30 ദിവസം വരെയും, വാഴ, മരച്ചീനി പൈനാപ്പിൾ എന്നിവയ്ക്ക് നട്ട് 90 ദിവസം വരെയും ഡിസംബർ 31 ന് ശേഷവും  കർഷകർക്ക് അപേക്ഷിക്കാം

കൂടുതല്‍ കൃഷി അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Iut0mknUA3t7CSb0oTyRlo

No comments