Latest Updates

പത്തുമണിചെടി കൊണ്ടൊരു പൂന്തോട്ട ഗോപുരം പണിയാം

കാണാന്‍ അടിപൊളിയായിട്ടുള്ള ഒരു പൂന്തോട്ട ഗോപുരം പത്തുമണി ചെടികൾ കൊണ്ട് ഒരുക്കാം.  ഇതിനായി പല സൈസിലുള്ള ചെടിച്ചട്ടികള്‍ ആവശ്യമാണ്. പല കളറുകളില്‍ ഉള്ള പത്തുമണി ചെടികള്‍ ആണെങ്കിൽ നല്ലത്.

വലിയ ചെടിചട്ടിക്കുള്ളിൽ ഉള്ളിൽ ഇറങ്ങുന്ന  വിധമായിരിക്കണം മറ്റു ചെടി ചട്ടികള്‍ തിരഞ്ഞെടുക്കേണ്ടത്. ഏറ്റവും വലിയ ചെടിചട്ടിയാണ് ബേസ് ആയി വെക്കുന്നത്. വെള്ളം നല്ലതുപോലെ വാര്‍ന്നു പോകുന്നതിനായി ദ്വാരങ്ങൾ ഉണ്ടായിരിക്കണം.

ചെടിച്ചട്ടിയുടെ അടിവശത്ത് ചെറിയ മെറ്റൽ കഷണങ്ങൾ ഇട്ടുകൊടുക്കണം. വെള്ളം പോവാന്‍  ആയിട്ടുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇത്. ഇതിനുമുകളിൽ മുക്കാൽ ഭാഗത്തോളം നടീൽ മിശ്രിതം നിറക്കുക. കല്ലും കട്ടയും വേർതിരിച്ച മണ്ണും മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടിയും കൂടിയുള്ള മിശ്രിതം പത്തുമണി ചെടികൾ നടനായി എടുക്കാം.

മുക്കാൽ ഭാഗത്തോളം മിശ്രിതം നിറച്ച ചെടിച്ചട്ടികൾക്ക് മുകളില്‍ ചെറിയ  സൈസിലുള്ള ചട്ടികള്‍ ഇറക്കിവെക്കുക. ഇതേപോലെ മുക്കാൽ ഭാഗത്തോളം നടീൽ മിശ്രിതം നിറയ്ക്കുക.  ഇതുപോലെ നമുക്ക് ആവശ്യമുള്ള ഉയരത്തിൽ ചട്ടികള്‍ ഇതിൽ ക്രമീകരിക്കാം.

ഇനി ഇറക്കിവെച്ച ചെടിച്ചട്ടിയുടെ സൈഡിൽ നടീൽ മിശ്രിതം നിറച്ച് ഓരോ ചട്ടിയും ഉറപ്പിക്കാം. അതിനു ശേഷം വെള്ളം ഒഴിച്ച് പത്തുമണി ചെടിയുടെ തണ്ടുകൾ നടാം. 

വളർന്നു തുടങ്ങുന്ന 10 മണി ചെടികൾ കൃത്യമായ ഇടവേളകളിൽ പ്രൂണ്‍ ചെയ്തു കൊടുക്കുക. നല്ല ഒരു ഗോപുരത്തിൻറെ ആകൃതി എത്തിയതിനുശേഷം  പൂക്കുവാൻ അനുവദിക്കുക. പല കളറുകളിൽ ഉള്ള 10മണി ചെടികൾ ആണ് ഓരോ ചട്ടിയിലും നടുന്നതെങ്കിൽ വളരെ മനോഹരമായ പൂന്തോട്ട ഗോപുരം ഉണ്ടാക്കിയെടുക്കാം.

ഇത് നിര്‍മ്മിക്കുന്ന വീഡിയോ കാണാം. 


കൂടുതല്‍ വീഡിയോകള്‍ കാണുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. 
ചെടി വിശേഷങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/K514lgH8QwQ0XIA1LDXqII

No comments