ഗാര്‍ഡന്‍ ടവര്‍ ഉണ്ടാക്കുന്ന മറ്റൊരു മാതൃക കാണാം
പത്തുമണി, ഡയാന്തസ് തുടങ്ങിയ ചെടികള്‍ വ്യത്യസ്തമായ രീതിയില്‍ നട്ടാല്‍ പൂന്തോട്ടം കൂടുതല്‍ മനോഹരമാവും. ഉപയോഗം കഴിഞ്ഞ പ്ലാസ്റിക് കുപ്പികള്‍ കൊണ്ട് കാണാന്‍ ഭംഗിയുള്ള ഗാര്‍ഡന്‍ ടവര്‍ ഉണ്ടാക്കാം.
ഇതിനായി നല്ല കട്ടിയുള്ള pvc പൈപ്പും പ്ലാസ്റ്റിക് കുപ്പികളും ആവശ്യമാണ്. പൈപ്പിനുള്ളില്‍ ഇറങ്ങുന്ന വാ വട്ടം ഉള്ള കുപ്പികള്‍ വേണം തിരഞ്ഞെടുക്കുവാന്‍.
പ്ലാസ്റ്റിക് ബോട്ടിലുകള്‍ നടുവേ മുറിച്ചതിനു ശേഷം മുകള്‍ വശത്ത് വ്യത്യസ്തങ്ങള്‍ ആയ കളറുകള്‍ അടിച്ചു മനോഹരമാക്കാം. ഒരു കുപ്പിയുടെ ചുവടു ഭാഗത്തില്‍ സിമന്റോ പ്ലാസ്റെര്‍ ഓഫ് പാരീസോ വാള്‍ പുട്ടിയോ ഇട്ടു അതിലേയ്ക്ക് pvc പൈപ്പ് ഉറപ്പിക്കുക.
മുറിച്ച കുപ്പിയുടെ മുകള്‍ വശം pvc പൈപ്പിലേക്ക് വാ വട്ടം അടിയില്‍ വരുന്നതുപോലെ ഇറക്കുക. നമ്മുക്ക് വേണ്ട അകലത്തില്‍ സ്ക്രൂ ചെയ്ത് ഉറപ്പിക്കുക.
മുഴുവന്‍ കുപ്പികളും ഉറപ്പിച്ചതിനു ശേഷം നടീല്‍ മിശ്രിതം നിറച്ചു ചെടികള്‍ നടാം. ഈ മോഡല്‍ ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3
No comments