ജെര്‍ബറചെടി നിറയെ പൂക്കള്‍ പിടിക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
കൃത്യമായ പരിചരണം ഉണ്ടങ്കില്‍ വര്‍ഷം മുഴുവന്‍ പൂക്കള്‍ ഇടുന്ന ചെടിയാണ് ജെര്‍ബെറ. നില മണ്ണിലും ചട്ടിയിലും നടാവുന്ന ചെടിയാണിത്. എങ്കിലും നമ്മുടെ കാലാവസ്ഥയിൽ ചെടിച്ചട്ടികളിൽ നടുന്നതാണ് ഉചിതം.
അതല്ലെങ്കിൽ മണ്ണിൽ തടം കോരി ജർബറ നടാവുന്നതാണ്. പലനിറത്തിലുള്ള മനോഹരമായ പൂക്കൾ ഇടുന്ന ജെര്‍ബറ ഇനങ്ങളുണ്ട്. സാധാരണയുള്ള എല്ലാ കാലാവസ്ഥയിലും വളർത്തിയെടുക്കുവാൻ പറ്റുന്ന ഒരു ചെടിയാണിത്.
ജെര്‍ബറ നടുവാൻ ആയിട്ട് മണൽ കൂടുതലുള്ള മണ്ണ് വേണം എടുക്കുവാൻ. പരമാവധി വേരോട്ടം ലഭിക്കുവാനും വെള്ളം വാർന്നു പോകാൻ ആയിട്ടാണിത്.അതുപോലെ നല്ലതുപോലെ വെയിൽ ആവശ്യമുള്ള ഒരു ചെടിയാണ്.
പക്ഷേ ഉച്ചയ്ക്കുള്ള ചൂടുള്ള വെയിൽ അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രാവിലെയും വൈകുന്നേരവും ഉള്ള വെയിൽ ആണ് ഏറ്റവും നല്ലത്. തണൽ ഒരുപാട് ഉള്ള സ്ഥലത്ത് വെക്കാനും പാടില്ല. അതുപോലെ തന്നെ മഴക്കാലത്ത് ചെടികൾ മഴമറയില്‍ ആക്കണം. ചെടിചട്ടിയിലെ മണ്ണ് എപ്പോഴും ഈർപ്പം ഉള്ളതായിരിക്കണം.
ജെര്‍ബറ ചെടിയില്‍ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് തണ്ട് അഴുകല്‍. ഫംഗല്‍ ബാധ കാരണം ആണിത്. ഇതിനെ പ്രതിരോധിക്കുവാൻ ഫംഗിസൈഡ് വെള്ളത്തിൽ കലക്കി കൃത്യമായ ഇടവേളകളിൽ കൊടുക്കണം. അതുപോലെ ഇലകളിലെ നീരൂറ്റി കുടിക്കുന്ന ജീവികളും ജെര്‍ബറക്ക് ശല്യം ആവാറുണ്ട്. അവയെ പ്രതിരോധിക്കുവാൻ വേപ്പെണ്ണ ലായനി കൊടുക്കാം.
അതുപോലെതന്നെ ഇലകളിൽ മഞ്ഞളിപ്പ് രോഗവും വരാറുണ്ട്. അങ്ങനെ വരുമ്പോൾ ഇപ്പോൾ അത് നുള്ളി കളയേണ്ടത് ആവശ്യമാണ്.ജെര്‍ബറ പൂക്കൾ പിടിക്കുവാൻ ആയിട്ട് ജൈവ വളമായി മണ്ണിര കമ്പോസ്റ്റ് ചേർത്തുകൊടുക്കാം. ചാണകപൊടിയും നല്ലതാണ്.
അതുപോലെതന്നെ NPK 19 : 19 : 19 ജെര്‍ബറചെടി പൂക്കുവാന്‍ ഏറ്റവും നല്ലതാണ്. പൂക്കള്‍ വന്നു ഉണങ്ങി പോയതിനുശേഷം അതിൻറെ തണ്ടുകൾ മുറിച്ച് മാറ്റേണ്ടതാണ്. എങ്കിൽ മാത്രമേ വളരെ വേഗത്തിൽ അടുത്ത പൂ മൊട്ടുകള്‍ വരികയുള്ളൂ.
എപ്പോഴും ചെടിയെ നല്ല ആരോഗ്യത്തിൽ വളർത്തുവാൻ ശ്രദ്ധിക്കണം. ചെടിയുടെ ഇലകളുടെ കളർ നോക്കി ചെടിയുടെ ആരോഗ്യം മനസ്സിലാക്കാം. നല്ല ആകൃതിയിലുള്ള കടും പച്ച നിറത്തിലുള്ള ഇലകൾ ആണെങ്കിൽ നമ്മുടെ പരിചരണം നല്ല രീതിയിൽ ആണ്. മുന്പ് പറഞ്ഞതുപോലെ രാവിലെയും വൈകിട്ടുമുള്ള വെയിലും എല്ലാദിവസവും ആവശ്യമുള്ള അളവില്‍ ജലസേചനവും npk യും ഉണ്ടെങ്കിൽ ജെര്‍ബറ നിറയെ പൂക്കൾ ഉണ്ടാവും.
കൂടുതല്‍ ചെടികളുടെ വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം.https://chat.whatsapp.com/K514lgH8QwQ0XIA1LDXqII
വീഡിയോകള്‍ കാണുവാന്‍ youtubeചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA
No comments