അഡീനിയം ചെടികളിലെ ഇലകള്‍ പൊഴിയുന്നത് തടയാം.
അഡീനിയം ചെടികള്‍ വളര്‍ത്തുന്നവര്‍ നേരിടുന്ന ഒരു പ്രശ്നമാണ് അഡീനിയം ചെടികളുടെ ഇലകള്‍ മുഴുവന്‍ കൊഴിഞ്ഞു പോവുന്നത്. ഇത് പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം.
പ്രധാനമായും തണുപ്പ് കാലത്ത് ഇല പൊഴിച്ചില്‍ കൂടുതല്‍ ആവാറുണ്ട്. പൂക്കള്‍ ഇല്ലാത്ത ചെടികളില്‍ ആണ് ഇത് കൂടുതല്‍ കാണുന്നത്. ഇതിന്റെ കാരണം തണുപ്പ് കാലത്ത് രാത്രിയില്‍ ചെടികളുടെ ഇലകളില്‍ മഞ്ഞു തുള്ളികള്‍ വീണിരിക്കും. തന്മൂലം ഇലകളും നല്ലതുപോലെ തണുത്ത് ഇരിക്കുന്ന അവസ്ഥയാണ്.
ഈ ഒരു അവസ്ഥയില്‍ നിന്നും രാവിലെ പെട്ടന്ന് തുടര്‍ച്ചയായി വെയില്‍ അടിക്കുമ്പോള്‍ ഇലകളിലെ ചൂട് പെട്ടന്ന് കൂടുകയും ഇലയിലെ കോശങ്ങള്‍ നശിച്ചു മഞ്ഞ നിറത്തില്‍ ആയി പോവുകയും ചെയ്യുന്നു. ഇത് ചെടിയുടെ നിലനില്പിനെ ബാധിക്കുന്ന കാര്യമാണ്.
തന്മൂലം ഇതിനെ പ്രധിരോധിക്കുവാന്‍ ആയിട്ട് ചെടി സ്വഭാവികമയും ഇലപൊഴിച്ചില്‍ നടത്തുന്നു. പിന്നീടു തണുപ്പ് കാലം കഴിയുമ്പോള്‍ പുതിയ തളിര്‍ ഇലകള്‍ വരുന്നു. പക്ഷെ ഈ ഒരു പ്രക്രിയയിലൂടെ കടന്നു പോകുമ്പോള്‍ ചെടിയുടെ ആരോഗ്യം കുറഞ്ഞു വളര്‍ച്ച മുരടിക്കാന്‍ സാധ്യതയുണ്ട്.
ഇത് തടയുവാനായി അഡീനിയം ചെടികളുടെ തണുപ്പ് കാല സംരക്ഷണം എന്നോണം രാവിലത്തെ വെയില്‍ നേരിട്ട് ചെടിയില്‍ അടിക്കാത്ത സ്ഥലത്തേക്ക് ചെടിയെ മാറ്റിവെക്കാം. അല്ലങ്കില്‍ ഗ്രീന്‍ നെറ്റ് ഇട്ട മറക്കുളില്‍ ചെടികളെ എടുത്തു വെക്കാം.
മറ്റൊന്ന്, നന്നായി പൂക്കള്‍ ഇടുന്ന അഡീനിയം ചെടികളില്‍ ഇലപൊഴിച്ചില്‍ സംഭവിക്കാറുണ്ട്. ഒരാഴ്ചക്കുള്ളില്‍ തന്നെ ചെടിയിലെ ഇലകള്‍ മഞ്ഞ നിറത്തില്‍ ആയി ഇല മുഴുവന്‍ പൊഴിയുന്നു. ഇതിന്റെ കാരണം രോഗങ്ങള്‍ ആണ്.
പ്രധാനമായും ഫംഗല്‍ ബാധകള്‍ ആണ് അഡീനിയം ചെടികളെ ബാധിക്കുനത്. അതിനാലാണ് കൃത്യമായ ഇടവേളകളില്‍ അഡീനിയം ചെടികള്‍ക്ക് ഫംഗിസൈടുകള്‍ തളിച്ച് കൊടുക്കണം എന്ന് പറയുന്നത്. കുറഞ്ഞത് 20 ദിവസങ്ങള്‍ കൂടുമ്പോള്‍ ഇലകളിലും തണ്ടിലും ചുവട്ടിലും ലായനി ആക്കി തളിച്ച് ഫംഗല്‍ രോഗങ്ങള്‍ കാരണം ഇലകള്‍ പൊഴിയുന്നത് തടയാം.
ഇല പൊഴിച്ചിലിന്റെ കാരണം കൃത്യമായി മനസിലാകുന്നില്ലങ്കില്‍ ഇലകള്‍ പൊഴിഞ്ഞു തുടങ്ങുന്ന ആദ്യ ദിനങ്ങളില്‍ തന്നെ ചെടിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി വെക്കുക. വെള്ളം ഒഴിച്ച് കൊടുക്കുനത് നിര്‍ത്തുക. ചെടി ചട്ടിയിലെ മണ്ണ് ഉണങ്ങിതുടങ്ങുബോള്‍ മാത്രം 3- 5 ദിവസങ്ങളില്‍ കുറേശ്ശെ വെള്ളം കൊടുക്കുക.
ഇലകള്‍ പൂര്‍ണ്ണമായും പൊഴിഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ശ്രദ്ധയില്‍ പെടുന്നതെങ്കില്‍ തണ്ടുകള്‍ പരിശോധിക്കുക. അഴുകല്‍ ഒട്ടും ഇല്ലങ്കില്‍ ഒരു കാരണവശാലും മുറിച്ചു കളയരുത്. അനുയോജ്യമായ സമയത്ത് അതെ തണ്ടില്‍ പുതിയ ഇലകള്‍ വന്നുകൊള്ളും.
ചെടികളുടെ കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമകുക.https://chat.whatsapp.com/FJjK8drM1rxCLjLmIPu6sb
No comments