റോസ് ചെടി നിറയെ പൂക്കുവാന്‍ പ്രൂണ്‍ ചെയ്യേണ്ട വിധം
റോസ് ചെടികളില്‍ പ്രൂണിംഗ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചെടികളെ ഇഷ്ട്ടപെടുന്ന ഒരുപാട് പേര്‍ എപ്പോഴും വാങ്ങാന്‍ തിരഞ്ഞെടുക്കുന്ന ചെടിയാണ് റോസ്. പലപ്പോഴും കടകളില്‍ നിന്നും വാങ്ങുന്ന റോസ് ചെടിയില്‍ മനോഹരമായ പൂക്കള്‍ ഉണ്ടാവും എന്നാല്‍ ആ പൂക്കള്‍ കൊഴിയുന്നതോടെ പലരുടെയും ചെടി തന്നെ നശിച്ചു പോകും.
ഇതിനു കാരണം പരിചരണത്തിന്റെ കുറവ് ആണ്. പ്രത്യേകിച്ച് ബട് റോസുകള്‍ ആണ് പെട്ടന്ന് നശിച്ചു പോകുന്നത്. ഇങ്ങിനെ ചെടികള്‍ നശിച്ചു പോവാതെ വീണ്ടും നിറയെ പൂക്കുവാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
പൂവിട്ടു കഴിഞ്ഞു വാടി കൊഴിയാന്‍ തുടങ്ങുന്ന സമയത്ത് തന്നെ ആ കമ്പ് രണ്ടോ മൂന്നോ ഇഞ്ച് താഴ്ത്തി പ്രൂണ്‍ ചെയുക (മുറിച്ചു കളയുക). നല്ല വൃത്തിയുള്ള കത്തി ഉപയോഗിച്ച് മാത്രമേ കമ്പ് മുറിക്കുവാന്‍ പാടുള്ളൂ.
പലപ്പോഴും റോസ് ചെടികള്‍ നശിക്കുനത് ഡൈ ബാക്ക് എന്ന അവസ്ഥ കൊണ്ടാണ്. അതായത് കമ്പുകള്‍ ഉണങ്ങി ചെടി പൂര്‍ണ്ണമായും നശിച്ചു പോവുന്നു. പ്രൂണ്‍ ചെയ്യുമ്പോളും ഈ രോഗം വരാതെ ഇരിക്കുവാന്‍ ശ്രദ്ധിക്കണം.
ഫംഗസ് ബാധ മൂലമാണ് ഡൈ ബാക്ക് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ മുറിച്ചു വിടുന്ന കമ്പുകളുടെ അഗ്രഭാഗത്തു ഫംഗിസൈട് പുരട്ടെണ്ടത് വളരെ അത്യവശ്യമാണ്. പ്രൂണിംഗ് രണ്ടു തരത്തില്‍ ഉണ്ട് ഹാര്‍ഡ് പ്രൂണിംഗും സോഫ്റ്റ് പ്രൂണിങ്ങും.
ഒന്നോ രണ്ടോ കമ്പുകള്‍ മുറിച്ചു വിടുന്നതാണ് സോഫ്റ്റ് പ്രൂണിംഗ്. എല്ലാ കമ്പുകളും മുറിച്ചു വിടുന്നതാണ് ഹാര്‍ഡ് പ്രൂണിംഗ്. ഈ കമ്പുകളില്‍ നിന്നും പുതിയ നാമ്പുകള്‍ വളര്‍ന്നു വന്നു അതില്‍ എല്ലാം നിറയെ പൂക്കള്‍ ഉണ്ടാവും. അതും വാടി കൊഴിയുമ്പോള്‍ വീണ്ടും പ്രൂണിംഗ് തുടരുക.
പ്രൂണിംഗ് ചെയ്തതിനു ശേഷം npk തുടങ്ങിയ വളങ്ങള്‍ ചുവട്ടിലെ മണ്ണിളക്കി ഇട്ടു കൊടുക്കണം. ആവശ്യമായ നനയും കൊടുക്കണം. ഇ പ്രൂണിംഗ് രീതി അവലംബിക്കുന്നതിലൂടെ ഏറെ വര്‍ഷങ്ങള്‍ റോസ് ചെടിയെ നിറയെ പൂക്കളോട് കൂടി നിലനിര്‍ത്താം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/FJjK8drM1rxCLjLmIPu6sb
No comments