Latest Updates

പൂന്തോട്ടം മനോഹരമാക്കാനുള്ള കുറച്ചു ടിപ്സ് കാണാം

പലരും ചെടികള്‍ മണ്ണിലോ ചെടിച്ചട്ടിയിലോ നടുന്നതോട് കൂടി പൂന്തോട്ടനിര്‍മ്മാണം കഴിയും. എന്നാല്‍ പൂന്തോട്ടത്തെ മനോഹരമാക്കുന്നത് ഓരോ ചെടിയും ക്രമീകരിച്ചിരിക്കുന്ന രീതി കൂടിയാണ്.

വ്യത്യസ്തങ്ങളായ പൂന്തോട്ട മാതൃകകള്‍ വീടിനു പോസിറ്റിവ് എനര്‍ജി നല്‍കുന്നവ കൂടിയാണ്. ഇതിനായി നമുക്ക് ഒരുപാട് കാശ് മുടക്കാതെ തന്നെയുള്ള പലതരം മാതൃകകള്‍ സ്വന്തമായി ഉണ്ടാക്കി എടുക്കാം. 

മരത്തിന്റെ വേരുകള്‍ ഇതില്‍ പ്രധാനമാണ്. ദീര്‍ഘകാലം ഈട് നില്‍ക്കുന്ന മരത്തിന്റെ വേരുകള്‍ ഉണ്ടെങ്കില്‍ അവ വൃത്തിയാക്കി എടുത്തു പെയിന്റ് അല്ലങ്കില്‍ വാര്‍ണിഷ് അടിച്ചു അതിനു മുകളില്‍ ചെടിച്ചട്ടികളില്‍ യോജിച്ച ചെടികള്‍ വെച്ചാല്‍ കാണാന്‍ കിടു ആണ്.

അതുപോലെ തന്നെ പഴയ തടി കൊണ്ടുള്ള ഫോട്ടോ ഫ്രെയിം വീട്ടില്‍ ഉണ്ടങ്കില്‍ അവ നല്ല പെയിന്റ് അടിച്ചു അതിനുള്ളില്‍ ചെടി ചട്ടി വരുന്നതുപോലെ കര്മീകരിക്കാം.

ചിത്രം വരക്കാന്‍ കഴിയുന്നവര്‍ ആണങ്കില്‍ ചെടിച്ചട്ടികളില്‍ മനോഹരമായ ചിത്രങ്ങള്‍ ആലേഖനം ചെയ്തു അതിനു അനുയോജ്യമായ ചെടികള്‍ വെച്ച് പിടിപ്പിക്കാം.

ഈ രീതിയില്‍ പൂന്തോട്ടം ക്രമീകരിക്കുനത് വീഡിയോ ആയി കാണാം 


മറ്റു വീഡിയോകള്‍ കാണുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക 

കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FJjK8drM1rxCLjLmIPu6sb

No comments