Latest Updates

ആന്തൂറിയം ചെടിയില്‍ കൂടുതല്‍ പൂക്കള്‍ പിടിപ്പിക്കാം

വീടിനുള്ളിലും പുറത്തും വളര്‍ത്തുവാന്‍ പറ്റുന്ന ചെടിയാണ് ആന്തൂറിയം. നേരിട്ടുള്ള സൂര്യപ്രകാശം ഈ ചെടിക്ക് ആവശ്യമില്ല. വീടിനുള്ളില്‍ വെക്കുമ്പോള്‍ ജനാലയുടെ അടുത്ത് വെക്കുവാന്‍ ശ്രദ്ധിക്കുക.

ആന്തൂറിയം മണ്ണില്‍ നടുന്നതിനെക്കാള്‍ നല്ലത് ചെടിച്ചട്ടിയില്‍ നടുന്നതാണ്. കാരണം മണ്ണില്‍ നടുമ്പോള്‍ ഇലകളും പുതിയ തൈകളും കൂടുതല്‍ ഉണ്ടാവുമെങ്കിലും പൂക്കളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്.

ചെടിച്ചട്ടിയില്‍ മണ്ണും ചകിരി തൊണ്ടും മരക്കരി കഷണങ്ങളും കൂട്ടി നടുന്നതാണ് പൂക്കള്‍ കൂടുവാന്‍ നല്ലത്. ചാണകപൊടിയും എല്ലുപൊടിയും വളമായി ചെര്‍ത്തുകൊടുക്കാം.

ചൂട് കൂടിയ നേരിട്ടുള്ള സൂര്യപ്രകാശം അധികം അടിച്ചാല്‍ ഇലകള്‍ കരിഞ്ഞു ചെടി ഉണങ്ങി പോകുവാന്‍ സാധ്യത കൂടുതലാണ്. തണല്‍ ഉള്ള സ്ഥലത്ത് വെച്ചാല്‍ പൂക്കള്‍ കൂടുതല്‍ ഉണ്ടാവും.

ആവശ്യത്തിനു നന വേണ്ടിയ ചെടിയാണ് ആന്തൂറിയം. വെള്ളം ചട്ടിയില്‍ കെട്ടി നില്‍ക്കുവാന്‍ പാടില്ല. വെള്ളം കൂടിയാലും ഇലകള്‍ നശിച്ചു പോകും. 

പൂക്കള്‍ കൂടുവാന്‍ പൊട്ടാഷ് ഇട്ടു കൊടുക്കാം. വെള്ളത്തില്‍ ലയിപിച്ചു ലായനി ആയിട്ടും കൊടുക്കാം. ഒരു ചെടിച്ചട്ടിക്കു ഒരു സ്പൂണ്‍ എന്ന അളവിലാണ് ഇത് കൊടുക്കേണ്ടത്.

പൂക്കള്‍ ദീര്‍ഘനാള്‍ നല്ല ഭംഗിയോടു കൂടി നില്ക്കുവാന്‍ മാസത്തില്‍ ഒന്ന് മഗ്നീഷ്യം ഇട്ടു കൊടുക്കാവുന്നതാണ്‌. രോഗങ്ങള്‍ വരാതെ ഇരിക്കുവാന്‍ ചെടി ഇപ്പോഴും നല്ല വൃത്തിയായി സൂക്ഷിക്കുക. ഉണങ്ങിയ ഇലകളും പൂക്കളും മുറിച്ചു മാറ്റുക.

വേനല്‍ക്കാലത്ത് ഇലകള്‍ മുഴുവന്‍ നനയുന്ന വിധത്തില്‍ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നത് പൂക്കള്‍ കൂടുവാന്‍ സഹായകരമാണ്.

കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/FJjK8drM1rxCLjLmIPu6sb

No comments